ശബരിമലയിലേക്ക് രണ്ടു പ്രധാന പാതകളിലൂടെ തീർത്ഥാടകർക്ക് അനുമതി

  ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു കോന്നി വാര്‍ത്ത : ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു... Read more »

വരുമാന നഷ്ടം നികത്താൻ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച്... Read more »

സ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ക്വാർട്ടറിലെ വാഹന നികുതി അൻപത് ശതമാനം ഒഴിവാക്കി സർക്കാർ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020... Read more »

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കിഴിലുള്ള സെന്ററുകളില്‍ കെ ടെറ്റ് ഫെബ്രവരി 2020 പരീക്ഷയെഴുതി വിജയിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഒന്‍പത് മുതല്‍ 11 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും.... Read more »

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഡിസംബര്‍ 8 നു പത്തനംതിട്ട കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന്.  പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകള്‍ ബൂത്തുകള്‍ അറിയാം... Read more »

സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്സുകൾ

  ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്സുകൾ,... Read more »

കേരളത്തില്‍ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കും

  കടൽ കടക്കാൻ കേരളത്തിന്റെ നേന്ത്രക്കായ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി... Read more »

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്

  കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം,... Read more »

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു 

  ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം എന്നു പ്രാഥമിക നിഗമനം . 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത് . ബിലീവേഴ്‌സ് ചർച്ച്... Read more »

കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ ആവശ്യമില്ല

കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍... Read more »
error: Content is protected !!