കോന്നിയില്‍ വിശ്വകർമ്മ ജയന്തി ആചരിച്ചു

  konnivartha.com:  വിശ്വ സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഓബിസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെ കോന്നി കോൺഗ്രസ് ഭവനിൽ വെച്ച് ആചരിച്ചു. മുതിർന്ന പരമ്പരാഗത തൊഴിലാളി രാചപ്പൻ ആചാരിയെ ചടങ്ങിൽ... Read more »

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കും

  തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണവകുപ്പ്,... Read more »

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

  കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്... Read more »

കോന്നിയില്‍ കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടക്കും

  konnivartha.com: കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്‍റെയും കോന്നി ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ 2025 കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടത്തും . ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ... Read more »

സൗദി കെഎംസിസി ധനസഹായ വിതരണം നടത്തി

  konnivartha.com: സൗദി കെഎംസിസി  സാമൂഹ്യ സുരക്ഷാ പദ്ധതിയിൽഅംഗമായിരിക്കെ മരണപ്പെട്ട നെടുമങ്ങാട്  കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക് 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.അനിൽകുമാറിന്റെ മാതാവ് ലളിതമ്മ മലപ്പുറം എംഎൽഎ പി ഉബൈദുള്ളയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ്  കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ... Read more »

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (17/09/2025)

‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/09/2025 )

‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും ജല്‍ ജീവന്‍ മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം... Read more »

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിച്ചു

  കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി കേരളീയര്‍ക്കായി ജില്ലയില്‍ അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിച്ചു. കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് മാനേജര്‍ ടി... Read more »

സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു പദ്ധതി ചെലവ് 120 കോടി രൂപ

  konnivartha.com: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്. നബാര്‍ഡ് ഫണ്ടിനൊപ്പം... Read more »

പമ്പയില്‍ അയ്യപ്പസംഗമം നടത്താം : സുപ്രീം കോടതി

  ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ... Read more »