കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

  konnivartha.com: മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

അമീബിക് മസ്തിഷ്‌കജ്വരം; പത്തനംതിട്ട ജില്ലയില്‍ ജാഗ്രത:ശനി, ഞായര്‍ ജലമാണ് ജീവന്‍ ക്യാമ്പയിന്‍

  konnivartha.com: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവന്‍’ ജനകീയ ക്യാമ്പയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 30, 31) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ചുറപ്പു വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ…

Read More

ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു

ചെങ്ങറയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഉടന്‍ ആരംഭിക്കും: മന്ത്രി ജി.ആര്‍ അനില്‍ ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 5.76 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. റൈറ്റ് റേഷന്‍ കാര്‍ഡിലൂടെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓണത്തോടനുബന്ധിച്ച് 6.5 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങറയില്‍ പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ്…

Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ:ഓണാഘോഷം നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടേയും ബ്ലോക്ക് വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗംഇ.പി. അയ്യപ്പൻ നായർ ഓണസന്ദേശം നൽകി. സി.പി രാജശേഖരൻ നായർ, വി. വത്സല, റ്റി. എ.ഷാജഹാൻ എം.എൻ. രാമചന്ദ്രൻ നായർ;എൻ.എസ്. രാജേന്ദ്രകുമാർ, വി രംഗനാഥ്, ജോർജ്ജ് മാത്യു, എം. ആർ. രാജശേഖരൻ നായർ ,കെ.സുമതി എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ബ്ലോക്ക് കൺവീനർ എസ്. സുമംഗല സ്വാഗതവും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു

Read More

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ : കോന്നി മേഖല കമ്മറ്റി ഓണം ആഘോഷം ഇന്ന് നടക്കും

  konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല കമ്മറ്റി ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം ഇന്ന് വൈകിട്ട് നടക്കും .വിവിധ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരും . കോന്നി പ്രസ് ക്ലബുമായി സഹകരിച്ചു ആണ് ഓണം പ്രോഗ്രാം നടത്തുന്നത് . കെ ജെ യു കോന്നിയില്‍ വര്‍ഷങ്ങളായി ഓണം പ്രോഗ്രാം നടത്തി വരുന്നുണ്ട് എന്ന് ഭാരവാഹികള്‍ പറഞ്ഞു . പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ മികച്ച കൂട്ടായ്മയാണ് കെ ജെ യു . സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തിലും മാധ്യമ രംഗത്തും വേറിട്ട ശബ്ദം ആണ് ഈ സംഘടന .

Read More

കാലാവസ്ഥ അറിയിപ്പുകള്‍ (29/08/2025)

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 29/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 29/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 30/08/2025: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

  konnivartha.com: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.   konnivartha.com: ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ 19.45ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 20.15ബാംഗ്ലൂർ…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : രണ്ട് സ്ഥാനാർത്ഥികള്‍ മാത്രം

  konnivartha.com: സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു .ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി,സി.പി. രാധാകൃഷ്ണൻ എന്നിവരാണ് മത്സര രംഗത്ത്‌ ഉള്ളത് . 2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും. ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു. 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്. അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ…

Read More

Keel Laid for Methanol Ready Hybrid Commissioning Service Operation Vessels for M/s. Pelagic Wind Services Ltd. at Cochin Shipyard Limited

  konnivartha.com: Cochin Shipyard Limited (CSL) laid the keel of the state-of-the-art Commissioning Service Operation Vessel (CSOV) named “Pelagic Wahoo” on 25nd Aug 2025. The vessel is the second vessel in the series being constructed for the Cyprus based Pelagic Wind Services Ltd, part of Pelagic Partners. The keel for the vessel, was laid by Mr. Andre Groeneveld, CEO of M/s. Pelagic Wind Services Ltd. in the presence of Mr. Pradeep Ranjan, CTO of M/s. Pelagic Wind Services Ltd., Mr. Shiraz V P Chief General Manager (Planning & Project Management).…

Read More

സേവന-ദൗത്യ കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കം

  konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…

Read More