Keel Laid for Methanol Ready Hybrid Commissioning Service Operation Vessels for M/s. Pelagic Wind Services Ltd. at Cochin Shipyard Limited

  konnivartha.com: Cochin Shipyard Limited (CSL) laid the keel of the state-of-the-art Commissioning Service Operation Vessel (CSOV) named “Pelagic Wahoo” on 25nd Aug 2025. The vessel is the second vessel in the series being constructed for the Cyprus based Pelagic Wind Services Ltd, part of Pelagic Partners. The keel for the vessel, was laid by Mr. Andre Groeneveld, CEO of M/s. Pelagic Wind Services Ltd. in the presence of Mr. Pradeep Ranjan, CTO of M/s. Pelagic Wind Services Ltd., Mr. Shiraz V P Chief General Manager (Planning & Project Management).…

Read More

സേവന-ദൗത്യ കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കം

  konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…

Read More

കോന്നിജി എച്ച് എച്ച് എസ് :എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

  konnivartha.com: കോന്നി  ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ  എസ് പി സി യൂണിറ്റിൻ്റെ ഓണം ക്യാമ്പ് 27,28,29 തീയതികളിലായി നടത്തപ്പെടുന്നു.’ ശ്രാവണം 2025 ‘ എന്ന പേരിൽ നടത്തപ്പെടുന്ന ത്രിദിന ക്യാമ്പിന്‍റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം വി റ്റി അജോമോൻ നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻ്റ് പി ഇ സുരേഷ്കുമാർ അധ്യക്ഷനായ ചടങ്ങിൽ കോന്നി എസ് എച്ച് ഒ ബി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ,സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ്, എസ് എം സി ചെയർമാൻ എസ് ബിജോയ്, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, ഡ്രിൽ ഇൻസ്ട്രക്ടർ അമൽ പി രഘു എന്നിവർ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എച്ച് ഫെബിൻ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ് സുഭാഷ് നന്ദിയും പറഞ്ഞു. കോന്നി…

Read More

കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ

കളമശ്ശേരി കാർഷികോത്സവം: വെളിയത്തുനാടിന്റെ കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ konnivartha.com: മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ പ്രദർശന വിപണന മേളയിൽ തിളങ്ങി കൂണിന്റെ വൈവിധ്യ ഉത്പന്നങ്ങൾ. വെള്ളിയത്തുനാട് സഹകരണ ബാങ്കിന്റെ കീഴിലാണ് കൂണിന്റെ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണത്തിന് ഇറക്കിയിരിക്കുന്നത്. കൊക്കൂൺ എന്ന പേരിൽ കൂൺ അച്ചാർ,ചമ്മന്തി പൊടി,കേക്ക്, ദോശമാവ്,സ്മൂത്തി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂൺ ഗ്രാമമായ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾ കൃഷി ചെയ്യുന്ന കൂൺ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും ഒരുക്കുന്നത്.

Read More

മന്ത്രി ശശീന്ദ്രന്റെ സഹോദരീ പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍

  കണ്ണൂര്‍ അലവില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളായ ശ്രീലേഖ, ഭര്‍ത്താവ് പ്രേമരാജന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വളപ്പട്ടണം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മക്കള്‍ വിദേശത്താണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.  

Read More

നവരാത്രി മഹോത്സവം : വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 20 ന്

  konnivartha.com: ഈ വർഷത്തെ (2025) നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി ഉത്സവത്തോടു സഹകരിക്കുന്ന വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് നവരാത്രി ഉത്സവവും ഉത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്രയും പൂർവ്വാധികം ഭംഗിയായി നടത്തുന്നതിലേക്കായാണ് ജനപ്രതിനിധികളെയും കേരള, തമിഴ്‌നാട് സർക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേർന്നത്. നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ നിയമപരമായി വേണ്ട കാര്യങ്ങൾ വകുപ്പുതല ഏകോപനത്തിലൂടെ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കാലങ്ങളായി നടന്നുവരുന്ന നവരാത്രി മഹോത്സവം അതിന്റെ ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് വേണ്ട പ്രായോഗികമായ…

Read More

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും

  konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് മാത്രമേ സർക്കാർ തയ്യാറാക്കൂ  എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിൻമേൽ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കർഷരെയും മാധ്യമ പ്രവർത്തകരെയുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെുയും ക്ഷണിച്ച് ശില്പശാല സംഘടിപ്പിച്ചത്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 31 ന് കോഴിക്കോട് നടക്കുന്ന പരിപാടിയാർ ജനസമക്ഷം അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതൽ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവർത്തിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല.   അതേസമയം ജനങ്ങളുടെ സുരക്ഷിതത്വത്തിനും വർധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട്…

Read More

എഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ

  konnivartha.com: എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും. പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കും.…

Read More

അമേരിക്കന്‍ -കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്

  konnivartha.com: ഷിക്കാഗോ: അലുമ്‌നി അസോസിയേഷന്‍ ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്‍സണ്‍ (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്. എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois) -ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744), അലന്‍ ജോര്‍ജ് (സെക്രട്ടറി) 331 262 1301). RSVP Cell 630-400-1172.

Read More

അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  പത്തനംതിട്ട കല്ലറക്കടവ് അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട പത്തനംതിട്ട മർത്തോമ ഹയർ സെക്കന്ററി സ്കൂൾ 9ക്ലാസ് വിദ്യാർത്ഥി ,പാറൽ കുംബാങ്ങൽ ഓലിപ്പാട്ട് നിസാമുദ്ദീന്റെ മകൻ നബീൽ നിസാമിന്റെ മ്യതദ്ദേഹം കല്ലറക്കടവിൽ നിന്നും രാവിലെ കിട്ടി. ഖബറടക്കം പാറൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ.

Read More