പത്തനംതിട്ട കല്ലറക്കടവ് അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട പത്തനംതിട്ട മർത്തോമ ഹയർ സെക്കന്ററി സ്കൂൾ 9ക്ലാസ് വിദ്യാർത്ഥി ,പാറൽ കുംബാങ്ങൽ ഓലിപ്പാട്ട് നിസാമുദ്ദീന്റെ മകൻ നബീൽ നിസാമിന്റെ മ്യതദ്ദേഹം കല്ലറക്കടവിൽ നിന്നും രാവിലെ കിട്ടി. ഖബറടക്കം പാറൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ.
Read Moreനെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 30ന്: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 28/08/2025 )
നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ കൈനകരി സുരേന്ദ്രൻ നഗർ അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട്…
Read Moreകൊടുമണ്‍:ബന്ദി പൂവ് വിളവെടുത്തു
konnivartha.com: കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ മുഖേന നടപ്പാക്കിയ ‘ ഓണത്തിന് ഒരു പൂക്കൂട’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ശ്രീധരന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഓണം വിപണി : മുല്ലപ്പൂ കിലോ 2300 രൂപ
konnivartha.com: കല്യാണ, ഓണം സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്.പത്തനംതിട്ട ജില്ലയിലെ പൂക്കടയില്‍ തമിഴ്നാട്ടില്‍നിന്നുള്ള കുടമുല്ലയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് 2300 രൂപയാണ്. ഒരുമാസം മുന്‍പ് 150-200 രൂപയായിരുന്നു. കേരളത്തിലെ ഓണം വിപണി ലക്ഷ്യമാക്കി ആണ് പൂക്കള്‍ക്ക് വില കൂടിയത് . തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗല്‍ പ്രദേശങ്ങളില്‍നിന്നാണ് സുഗന്ധത്തില്‍ ഒന്നാമനായ കുടമുല്ലയെത്തുന്നത്. കര്‍ണാടകയില്‍നിന്നുള്ള അട്ടിമുല്ല (മംഗളൂരു മുല്ല) അട്ടിമുല്ല (മംഗളൂരു മുല്ല) വിലയും കൂടി . അട്ടിക്ക് (നാലുമീറ്റര്‍) 200 രൂപയായിരുന്നത് 1000 കടന്നിട്ട് ദിവസങ്ങളായി.ബംഡവാള്‍ അട്ടിമുല്ലയ്ക്ക് 1,200-ഉം ഉഡുപ്പി അട്ടിമുല്ലയ്ക്ക് 1600 രൂപയുമാണ് വില. മംഗളൂരു മുല്ലവിലയില്‍ ഓരോദിവസവും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ടെന്ന് പുഷ്പവ്യാപാരികള്‍ പറയുന്നു. തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവിൽ, മധുര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് കൊല്ലം ,പത്തനംതിട്ട ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്.ഫെബ്രുവരിയില്‍ ചെറുകിട പൂക്കടയില്‍ ആറായിരം രൂപ വരെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/08/2025 )
കരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ് വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്. ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി…
Read Moreകോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.
Read Moreചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും
konnivartha.com: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണകിറ്റ് വിതരണോദ്ഘാടനം ഓഗസ്റ്റ് 29 (വെള്ളി) രാവിലെ 9.30ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡും വിതരണം ചെയ്യും. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി
കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്‍പന വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി. കണ്‍സ്യുമര്‍ഫെഡ് എക്‌സിക്യൂട്ടീവ് അംഗം ജി. അജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചയാത്തംഗം നീതു ചാര്‍ളി, ഗ്രാമപഞ്ചായത്തംഗം എം. വി. സുധാകരന്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. ബിന്ദു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി. ഡി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം. ജി. പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. അനില്‍കുമാര്‍, വള്ളിക്കോട് എസ് സി ബി പ്രസിഡന്റ് പി. ആര്‍. രാജന്‍,…
Read Moreകരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ്
വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്. ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കുന്നു. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ…
Read Moreപത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലി:റവന്യൂ അസംബ്ലി പതിറ്റാണ്ടിന്റെ പ്രശ്നപരിഹാര വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന റവന്യൂ സംബന്ധിയായ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അസംബ്ലി ഉപകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ നടന്ന പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തിലെയും ജില്ലയിലെയും വിഷയങ്ങള്‍ മന്ത്രി അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവരുടെ ആവശ്യങ്ങളും അസംബ്ലിയില്‍ അവതരിപ്പിച്ചു. അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രി കെ. രാജന്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ എല്‍ടി പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു കഴിഞ്ഞു. 2021-23 കാലയളവില്‍ 598 പട്ടയങ്ങളും 2023-25 വരെ 535 പട്ടയങ്ങളും ഉള്‍പ്പടെ ജില്ലയില്‍ 1133 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 20 പരാതികള്‍,…
Read More