ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

  konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം എന്നിവരാണ് അപകടത്തില്‍പ്പെട്ടത് .ഇതില്‍ ഒരാളുടെ മൃതദേഹം തിരച്ചിലിന് ഒടുവില്‍ ലഭിച്ചു . അജിസലിന്‍റെ മൃതദേഹം ആണ് ലഭിച്ചത് . നബീലിനു വേണ്ടി തിരച്ചിൽ നടക്കുന്നു.അജിയുടെ ഏകമകനാണ് അജിസൽ. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാ​ഗത്തുനിന്ന് കാൽവഴുതി താഴേക്ക് ഒഴുക്കിൽപ്പെട്ടു

Read More

പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

  konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു.പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അഫ്സൽ അജി (14), നബീൽ നിസാം (14) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാ​ഗത്തുനിന്ന് കാൽവഴുതി താഴേക്ക് ഒഴുക്കിൽപ്പെട്ടു  

Read More

ഖേലോ ഇന്ത്യ ജലകായിക മേള സമാപിച്ചു: ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മധ്യപ്രദേശും ഒഡീഷയും കേരളവും

  konnivartha.com: കയാക്കിങ്, കനോയിങ്, റോവിങ് എന്നിവയടങ്ങുന്ന രാജ്യത്തെ ആദ്യ ഏകീകൃത ദേശീയതല പ്രായപരിധി രഹിത മത്സരമായ 2025ലെ ഖേലോ ഇന്ത്യ ജലകായികമേള രാജ്യത്തെ ജലകായിക ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മേല്‍നോട്ടത്തില്‍ ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആതിഥേയത്വം വഹിച്ച മേള 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും മറ്റ് ആഗോള മത്സരങ്ങളില്‍ മെഡലുകള്‍ സ്വന്തമാക്കാനും ലക്ഷ്യമിടുന്ന ജലകായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആവേശം പകര്‍ന്നു. ഓഗസ്റ്റ് 21 മുതല്‍ 23 വരെ ദാല്‍ തടാകത്തില്‍ നടന്ന മത്സരങ്ങളില്‍ വിതരണം ചെയ്ത റോവിങിലെ 10 മെഡലുകളടക്കം 24 സ്വര്‍ണമെഡലുകളും ഒളിമ്പിക് ഇനങ്ങളിലായിരുന്നു. ഖേലോ ഇന്ത്യ ജലകായിക മേളയില്‍ മധ്യപ്രദേശ്, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ദാല്‍ തടാകത്തിലെ മത്സരങ്ങളില്‍ സ്വന്തം താരങ്ങള്‍ മികച്ച പ്രകടനം…

Read More

കോന്നി മണ്ഡലത്തിൽ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം)

  konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ്  മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും  കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ്…

Read More

അമീബിക്ക് മസ്തിഷ്‌കജ്വരം : പ്രതിരോധ മാർഗങ്ങൾ

www.konnivartha.com: · നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. · നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. · ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക. · ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക. · നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. · സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. · തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്. · ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. · ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക…

Read More

നെഹ്റു ട്രോഫി വള്ളംകളി: സാംസ്‌കാരികോത്സവത്തിന് തുടക്കം

konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു. ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ്…

Read More

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കാൻ ‘നമ്മുടെ കേരളം’ ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ്

ഡിജിറ്റൽ ഗവർണൻസിൽ ജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ വേഗതയിലും സൗകര്യപ്രദമായും നൽകാൻ നമ്മുടെ കേരളം ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. സേവന വിതരണത്തിന് എ. ഐ ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ ഏർപ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും. സർക്കാർ സേവനങ്ങൾ ഡിജിറ്റലായി നൽകുന്ന വിവിധ ആപ്ലിക്കേഷനുകളിൽ കാലോചിതമായ മാറ്റം വരുത്തും. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിൻറെ അഭാവം പരിഹരിക്കും. പദ്ധതി നാല് പ്രധാനമേഖലകളായാണ് തിരിച്ചിരിക്കുന്നത്. സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജന കേരളം എന്നിങ്ങനെയാണിത്. എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും ഏകീകൃത…

Read More

മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് ​(76​)​ അന്തരിച്ചു

konnivartha.com: മു​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ൽ​ ​ജ​യിം​സ് ​കെ ജോ​സ​ഫ് ​(76​)​ ​അ​ന്ത​രി​ച്ചു.സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.കേ​ര​ള,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ലാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ദേ​ഹം​ ​കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും പ്രവർത്തിച്ചു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എംവി ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്( മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ), മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്. സംസ്കാരം ആഗസ്റ്റ് 27ന് വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും. Former Accountant General James K. Joseph passes away konnivartha.com: Former Accountant General James K. Joseph, 76, passed away…

Read More

അത്തം പുലര്‍ന്നു :പത്താം നാള്‍ തിരുവോണം : ” കോന്നി വാര്‍ത്തയുടെ ” അത്തം ദിനാശംസകള്‍

  konnivartha.com: ഗൃഹാതുരതയുണർത്തുന്ന ഒരോണക്കാലംകൂടി വരവായി. ചിങ്ങമാസത്തിലെ അത്തം പിറന്നു .ഇനി ഓണ നാളുകള്‍ . പത്താം ദിനം തിരുവോണം .മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ തുടങ്ങി .ഇന്ന് മുതല്‍ പൂക്കളം ഒരുങ്ങുന്നു . ഏവര്‍ക്കും” കോന്നി വാര്‍ത്തയുടെ ” അത്തം ദിനാശംസകള്‍ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്. പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക.…

Read More

India-Fiji Joint Statement: Partnership in the spirit of Veilomani Dosti

  konnivartha.com: At the invitation of the Hon’ble Prime Minister, Shri Narendra Modi, the Hon’ble Prime Minister of the Republic of Fiji, Mr. Sitiveni Rabuka, paid an Official Visit to the Republic of India from 24 to 26 August 2025. Prime Minister Rabuka, who is on his first visit to India in his current capacity, is visiting New Delhi, and is accompanied by his spouse; Hon’ble Mr. Antonio Lalabalavu, the Minister for Health and Medical Services; and a delegation of senior officials of the Government of the Republic of Fiji.…

Read More