konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം. പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/11/2025 )
ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും ഉള്‍പ്പെടുത്തും. സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡിലാണ് ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴും കൂടി അച്ചടിക്കുന്നത്. സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും തിരുവല്ല വൈ ഡബ്ല്യൂ സി എ യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18-49. പരിശീലനം, ഭക്ഷണം, തുടങ്ങിയവ സൗജന്യം. ഫോണ്‍ : 8089923081, 04682270243, 04682992293. റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും
konnivartha.com; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും ഉള്‍പ്പെടുത്തും. സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡിലാണ് ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴും കൂടി അച്ചടിക്കുന്നത്.
Read Moreഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി
konnivartha.com; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുകുട്ടികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി ആദിലക്ഷ്മി (8), തൈപ്പറമ്പിൽ മൻമദന്‍റെ മകൻ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരുക്കേറ്റു. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ആണ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ…
Read Moreപേര് കോന്നി മെഡിക്കല്‍ കോളേജ് : വാഹനാപകടത്തില്‍ പരിക്കേറ്റാല്‍ ആശ്രയം കോട്ടയം മെഡിക്കല്‍ കോളേജ്
konnivartha.com; മലയോരഗ്രാമങ്ങളായ കോന്നി , ചിറ്റാർ, സീതത്തോട്, തേക്കുതോട്, തണ്ണിത്തോട്, മണ്ണീറ ,കൊക്കാതോട് ,കല്ലേലി കലഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു വാഹനാപകടമോ മറ്റ് അത്യാഹിതമോ നടന്നാൽ കിലോമീറ്ററുകൾ താണ്ടി പത്തനംതിട്ടയിലോ കോട്ടയത്തോ ആശുപത്രിയിൽ പോകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത് . കോന്നി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ മാത്രം എന്ന് ജനങ്ങള്‍ പരക്കെ പരാതി ഉന്നയിച്ചു . കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തുകയും ഉദ്ഘാടനം ആഘോക്ഷിക്കുകയും ചെയ്തിട്ടും വാഹനാപകടത്തില്‍ ഉള്ള ആളുകളെ ചികിത്സിക്കാന്‍ ഉള്ള കാര്യമായ സജീകരണം ഇല്ലെങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് കൊണ്ട് പൊതു ജനത്തിന് എന്ത് പ്രയോജനം . ശബരിമലയടക്കം വാഹനാപകടം ഉണ്ടായാല്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നില്ല . ശബരിമല തീര്‍ഥാടന കാലത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളേജിനെ വകുപ്പ് മന്ത്രിയടക്കം ഉള്ളവര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റുന്നവരെ എന്ത്…
Read Moreഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം: എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
konnivartha.com; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് . നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.ആഴം ഉള്ള കുഴിയിലേക്ക് ആണ് ഓട്ടോ മറിഞ്ഞത് എന്ന് നാട്ടുകാര്‍ പറഞ്ഞു . ഡ്രൈവറും ആറു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .ഒരാള്‍ക്ക് പരിക്ക് ഗുരുതരം അല്ല .ഈ കുട്ടിയെ വീട്ടിലേക്ക് വിട്ടു . സാധാരണ പോകുന്ന ഓട്ടോയില്‍ അല്ല ഇന്ന് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോയത് .…
Read Moreശബരിമല : നാളത്തെ ചടങ്ങുകൾ (27.11.2025)
രാവിലെ . നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതിഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷപൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ചപൂജ 12.00 നട അടയ്ക്കൽ 01.00 നട തുറക്കൽ ഉച്ചകഴിഞ്ഞ് 03.00 ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ | അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 നട അടയ്ക്കൽ 11.00
Read Moreവിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു
26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശക്തി കൂടിയ ന്യുനമർദ്ദം : തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു .അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി (Depression ) ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം…
Read Moreകാലാവസ്ഥാ മാറ്റത്താൽ കളകളുടെ വ്യാപനം
കാലാവസ്ഥാ മാറ്റത്താൽ കളകളുടെ വ്യാപനം : നിയന്ത്രണ നിർദ്ദേശങ്ങൾക്കായി വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ konnivartha.com; കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകുന്ന കളകളുടെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 27 രാവിലെ 9.45ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യും. ലോക ബാങ്ക് ധനസഹായം ചെയ്യുന്ന കേരള KERA പ്രോജക്ട്, NABARD, KSCSTE എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന അന്തർദേശീയ സെമിനാറിൽ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. ഭാരതത്തിൽ, കളകൾ മൂലമുള്ള വിളനഷ്ടം ശരാശരി 34% ആണ്. ഇത് കീടങ്ങളും രോഗങ്ങളും 26% വീതം എന്ന കണക്കിൽ വരുത്തുന്ന നഷ്ടത്തിലും വളരെ അധികമാണ്. അന്തരീക്ഷ താപനിലയുടെ വർദ്ധനവും മഴയുടെ അളവിലും ലഭ്യതാക്കാലത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും കളകളുടെ…
Read Moreബാലറ്റ് പേപ്പർ അച്ചടിച്ചു തുടങ്ങി
തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസ്സുകളിൽ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്തുകൾ, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സ് (കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകൾ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സ് (ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂർ ഗവ. പ്രസ്സ്…
Read More