മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും( 29/06/2025 )

  മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തും. പെരിയാറില്‍വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. image:file

Read More

വെളിച്ചെണ്ണ വിലവർധനവിൽ സർക്കാർ ഇടപെടുക:പൊതുപ്രവർത്തക കൂട്ടായ്മ

  konnivartha.com/ നെടുമങ്ങാട്: വെളിച്ചെണ്ണ വിലവർധനവിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കച്ചേരി നടയിൽ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിച്ചെണ്ണ കന്നാസിനു മുന്നിൽ റീത്തുവച്ചു പ്രതിഷേധം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ ആനപ്പാറ അധ്യക്ഷത വഹിച്ചു. പുലിപ്പാറ യൂസഫ്, സി.രാജലക്ഷ്മി,മൂഴിയിൽ മുഹമ്മദ് ഷിബു, വഞ്ചുവംഷറഫ്,തോട്ടുമുക്ക് വിജയൻ,കുഴിവിള നിസാമുദ്ദീൻ,പറയങ്കാവ് സലീം, കൊല്ലംകാവ് സജി, അനസ് മൂഴിയിൽ, അനുരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.

Read More

കേരളത്തിലെ ജനതയ്ക്ക് ഭ്രാന്ത് പിടിക്കുന്നു : കാരണം ഭക്ഷ്യ വസ്തുക്കളുടെ വില കൂടുന്നു

  konnivartha.com: കേരളം എങ്ങോട്ട് .അന്യ സംസ്ഥാനത്തെ എന്ന് ആശ്രയിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ഭക്ഷ്യ വസ്തുക്കള്‍ വണ്ടിയില്‍ കയറി ഇങ്ങോട്ട് വരുന്നു . വിഷം തേച്ചു പിടിപ്പിച്ച പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും പഴ വര്‍ഗ്ഗവും . ഇതെല്ലം കഴിച്ചു രോഗാവസ്ഥയിലായ കേരള ജനതയ്ക്ക് പ്രതികരണ ശേഷിയും നഷ്ടമായി . ആരും ആരോടും ഒന്നും പറയുന്നില്ല .എല്ലാവരും മൌനം .ജോലി ചെയ്‌താല്‍ കിട്ടുന്ന കൂലി ഭക്ഷ്യ വസ്തുക്കള്‍ക്ക് തികയുന്നില്ല .ലോട്ടറി ജ്വരം ബാധിച്ച കുറെയേറെ ആളുകള്‍ അപ്പുറം സര്‍ക്കാര്‍ യഥേഷ്ടം നല്‍കുന്ന മദ്യ വ്യവസായം .കാര്‍ഷിക മേഖലയ്ക്ക് വട്ട പൂജ്യം .ഇതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ജനകീയ വികസനം . സാധാരണ ജനം മുഴു പട്ടിണിയുടെ അവസ്ഥയില്‍ എത്തി . സര്‍ക്കാര്‍ സംവിധാനം എല്ലാം ജല്പനം മാത്രം . ജനതയ്ക്ക് ഉള്ള പ്രതീക്ഷ മങ്ങി . മാര്‍ക്കറ്റില്‍…

Read More

കേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500:പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു

  konnivartha.com:വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര്‍ അഞ്ഞൂറ് . ഗ്രാമങ്ങളില്‍ നാനൂറ്റി അന്‍പതും നാനൂറ്റി അറുപതും . ഉടന്‍ ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന്‍ കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞത്‌ ആണ് .   കേരളത്തില്‍ ഉള്ള തേങ്ങ മുഴുവന്‍ അന്യ സംസ്ഥാന ലോബികള്‍ കൂട്ടമായി വാങ്ങി . അന്യ സംസ്ഥാനത്ത് ആണ് ഇപ്പോള്‍ തേങ്ങ വേഗത്തില്‍ മെഷ്യനില്‍ ഉണക്കി വെളിച്ചെണ്ണ വേര്‍തിരിക്കുന്നത് . വെളിച്ചെണ്ണ ലിറ്ററിന് അഞ്ഞൂറ് രൂപയാണ് പല സ്ഥലത്തും ഇപ്പോള്‍ വാങ്ങുന്നത് . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഈ വില തന്നെ എല്ലായിടവും നല്‍കി വാങ്ങണം . വെളിച്ചെണ്ണയ്ക്ക് മാത്രം അല്ല വില കൂടിയത് . പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നു . ഓരോ ദിനവും ഒന്നും രണ്ടും രൂപ വീതം കൂടി . സാധാരണക്കാരുടെ വരവ് കുറഞ്ഞു…

Read More

ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ ഭാരവാഹികള്‍

  konnivartha.com: ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ സമ്മേളനം സുശീലന്‍റെ അദ്ധ്യക്ഷതയിൽ കൂടി. ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു.ജില്ലാ സമിതിയംഗം കെ. എൻ സതീഷ് കുമാർ ആശംസാ പ്രസംഗവും, ജില്ലാ സമിതിയംഗമായ പി എസ് ശശി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സമാരോപ് പ്രഭാഷണവും നടത്തി. ഭാരവാഹികളായി പി.ബിനീഷ് (പ്രസിഡൻ്റ്), ആർ അനുപ് കുമാർ (സെക്രട്ടറി), രതീഷ് മാരൂർ പാലം (ട്രഷറർ) വൈസ് പ്രസിഡൻ്റുമാരായി വിനോദ് കോന്നി, സോമരാജൻ മണ്ണീറ, ജയപ്രകാശ് കലഞ്ഞൂർ , ഉഷാകുമാരി കല്ലേലി , ജോ : സെക്രട്ടറിമാരായി സുരേഷ് ഇ റ്റി പ്പി അരുവാപ്പുലം, സുജീഷ് സുശീലൻ മ്ലാന്തടം, ഗിരീഷ് പ്രമാടം, അമ്പിളികലഞ്ഞൂർ എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എല്‍ ഐ സി പത്തനംതിട്ട ബ്രാഞ്ചിൽ നിന്നും കോടിപതിയായ…

Read More

കോന്നിയിലെ ബുദ്ധി മുട്ടുകൾ ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ

  konnivartha.com: കോന്നി ടൗൺ പ്രദേശത്തും സമീപ സ്ഥലങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ അടിയന്തിരയോഗം ആവശ്യപ്പെട്ടു. ടൗൺ പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണം. ഏതാണ്ട് ഒരു വർഷമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് മഴക്കാലത്തു മാത്രം നടത്തിവരുന്ന മിനി ബൈപാസ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും നടപടി വേണം.   ടൗണിൽ മാലിന്യം നിക്ഷേപിക്കുന്ന പഴയ റ്റി വി എം ആശുപത്രിക്കു പുറകുവശത്ത് ഗ്രാമ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണം. പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന ശുചിമുറി മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് പരിഹരിക്കണം. കേടായ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തിരമായി കത്തിക്കണം. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗത്തിൽ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല…

Read More

ഒരു വയസുകാരന്‍റെ  അസ്വഭാവിക മരണത്തിൽ കേസ്

  മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്‍മോർട്ടം ചെയ്യും. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. കുട്ടിയുടെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നാണ് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടി എസൻ അർഹാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചാണ് കുട്ടി മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. ഇതിനുപിന്നാലെയാണ്…

Read More

സി പി ഐ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com : ആഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം  ചെയ്‌തു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ് കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം പി മണിയമ്മ,മലയാലപ്പുഴ ശശി,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ,കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി,ജില്ലാ കൗൺസിൽ അംഗം സി കെ അശോകൻ,കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കരൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ വിജയ വിൽസൺ, ബീന മുഹമ്മദ് റാഫി, അഡ്വ കെ എൻ സത്യാനന്ദപണിക്കർ, കെ രാജേഷ്,മിനി മോഹൻ,സുമതി നരേന്ദ്രൻ,രേഖ അനിൽ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സുഭാഷ് കുമാർ,…

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം : വിവിധ അറിയിപ്പുകള്‍ ( 28/06/2025 )

  കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം പ്രളയ സാധ്യത മുന്നറിയിപ്പ് അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ) തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളി   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു…

Read More

Welcome to the Space Station, Axiom Mission 4

  konnivartha.com:As part of NASA’s efforts to expand access to space, four private astronauts are in orbit following the successful launch of the fourth all private astronaut mission to the International Space Station.   A SpaceX Dragon spacecraft lifted off at 2:31 a.m. EDT Wednesday from Launch Complex 39A at NASA’s Kennedy Space Center in Florida, carrying Axiom Mission 4 crew members Peggy Whitson, former NASA astronaut and director of human spaceflight at Axiom Space as commander, ISRO (Indian Space Research Organisation) astronaut and pilot Shubhanshu Shukla, and mission specialists…

Read More