വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും

  ഭക്ഷ്യസുരക്ഷ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന   konnivartha.com: സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്നും ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന സംശയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്താനും മന്ത്രി നിർദേശം നൽകി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് സഹായകരമായി കാരുണ്യ ഫാർമസികൾ വഴി വളരെ…

Read More

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

  കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് നിയമനം.പ്രായപരിധി 41 വയസ്സ്. പ്രതിമാസം 25,740/- രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്കകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇമെയിൽ [email protected]കൂടുതൽ വിവരങ്ങൾക്ക് www.gmchkollam.edu.in സന്ദർശിക്കുക.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/06/2025 )

അന്താരാഷ്ട്ര  എംഎസ്എംഇ ദിനം ആചരിച്ചു കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയംപര്യാപ്തരാകാമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി.  മുതിര്‍ന്ന സംരംഭകരും കരകൗശല വിദഗ്ധരുമായ എബ്രഹാം കുന്നുകണ്ടത്തില്‍, ഫിലിപ്പോസ്, സണ്ണി, ഗോപകുമാര്‍, പി കെ വാസു എന്നിവരെ ആദരിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ ക്ലാസ് നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി ആര്‍ വിനു, അസോസിയേഷന്‍ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ജില്ലയില്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

Read More

ലഹരിവിരുദ്ധ ദിനാഘോഷം സംഘടിപ്പിച്ച് യുവജനക്ഷേമ ബോര്‍ഡ്

  konnivartha.com:യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍, ലഹരിവിരുദ്ധപ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷനായി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, കോഡിനേറ്റര്‍മാരായ അജിന്‍ വര്‍ഗീസ്, മനീഷ, വനമാലി എന്നിവര്‍ പങ്കെടുത്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീതാലക്ഷ്മി ക്ലാസെടുത്തു.

Read More

അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു

  konnivartha.com:കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയംപര്യാപ്തരാകാമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന സംരംഭകരും കരകൗശല വിദഗ്ധരുമായ എബ്രഹാം കുന്നുകണ്ടത്തില്‍, ഫിലിപ്പോസ്, സണ്ണി, ഗോപകുമാര്‍, പി കെ വാസു എന്നിവരെ ആദരിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ ക്ലാസ് നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി ആര്‍ വിനു, അസോസിയേഷന്‍ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേക അറിയിപ്പുകള്‍ ( 27/06/2025 )

  konnivartha.com:കേരളത്തിലെ എല്ലാ ജില്ലകളിലും 24/7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.   കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിൽ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിൽ പമ്പ (മടമൺ സ്റ്റേഷൻ), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിൽ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിൽ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന്…

Read More

ബ്ലോക്ക് കൺവൻഷനും ലഹരിയ്ക്ക് എതിരെ  ബോധവൽക്കരണവും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിക്കുന്നതിനും സമൂഹത്തിൽ ഭീകരമായ തോതിലുള്ള ലഹരിവ്യാപനത്തിനെതിരെ ബോധവൽക്കരണത്തിനും ആയി കെ കെ എസ് എസ് പി യു കോന്നി ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവൻഷൻ ചേർന്നു. ബ്ലോക്ക് പ്രസിഡൻ്റ് ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോന്നി അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ ലഹരിയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ ജോ. സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായസി.പി.രാജശേഖരൻനായർ, ശ്രീ. ഇ. പി. അയ്യപ്പൻനായർ, വനിതാവേദി കൺവീനർ എസ്. സുമംഗല , സി.കെ. വിദ്യാധരൻ , എൻ. എസ്. മുരളീമോഹൻ ,പി.ജി. ശശിലാൽ എന്നിവർ സംസാരിച്ചു

Read More

അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ

  ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ ഊർജ്ജിതമായി നടപ്പിൽവരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണ്ണസജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകർക്കായി ഇടത്താവളങ്ങളിലും, ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ തന്നെ…

Read More

പ്രധാന വാർത്തകൾ ( 27/06/2025 )

◾ കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്നും നാളേയും മറ്റന്നാളും അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്. മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും ശക്തമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ◾ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 7 ജില്ലകളിലെയും നിലമ്പൂര്‍,ചേര്‍ത്തല,കുട്ടനാട്, ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്‌സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണ്. ◾ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. അടുത്ത മൂന്ന് ദിവസം…

Read More

ECI starts proceedings to delist 345 RUPPs to begin with

  The Election Commission of India (ECI), under the Chairmanship of Chief Election Commissioner, Gyanesh Kumar along with Election Commissioners Dr. Sukhbir Singh Sandhu and Dr. Vivek Joshi, has started proceedings for the delisting of 345 Registered Unrecognized Political Parties (RUPPs) which have failed to fulfil the essential condition of contesting even a single election for the last six years since 2019 and the offices of these parties could not be physically located anywhere. These 345 RUPPs are from different States and UTs across the country. It has come to…

Read More