konnivartha.com:അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ എല്‍. അനിതകുമാരി നിര്‍വഹിച്ചു. കൗമാര സൗഹൃദ ആരോഗ്യ പരിപാടിയുടെ ഭാഗമായി പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന ‘കര്‍മ’ ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. ജില്ലയില്‍ പരിശീലനം ലഭിച്ച 1193 പിയര്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ അധ്യക്ഷനായി. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ശ്രീകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ്…
Read Moreലഹരിക്കെതിരെ സമൂഹം ഒന്നിക്കണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
konnivartha.com:സമൂഹത്തില്‍ ലഹരി വ്യാപനം വര്‍ധിക്കുകയാണെന്നും എക്‌സൈസും പോലീസും പൊതുസമൂഹവും ജാഗ്രതയോടെ ഒന്നിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം. എക്‌സൈസ് വിമുക്തി മിഷനും കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി വി ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ്. സനില്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളിയിക്കല്‍, ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പീസ്‌കോപ്പ, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രവീണ്‍, അസിസ്റ്റന്റ് പ്രൊഫ. സൗമ്യ ജോസ്, ആന്‍സി സാം, എന്‍…
Read Moreഅന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു
നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സനില്‍ നിര്‍വഹിച്ചു. യുവതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ വിമുക്തി മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അര്‍ഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് മൊമന്റോ നല്‍കി. പത്തനംതിട്ട മാര്‍ത്തോമാ സ്‌കൂളില്‍ നിന്നും സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന്‍ വരെ റാലിയും സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍…
Read Moreലഹരിക്കെതിരെ സമൂഹം ഉണരണം. പി ജെ കുര്യൻ
konnivartha.com: പത്തനംതിട്ട :സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ തരത്തിലുള്ള ലഹരിക്കെതിരെയും സമൂഹം ഒറ്റക്കെട്ടായി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യൻ അഭ്യർത്ഥിച്ചു. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രൗഡ് കേരളയുടെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ല തല ഉദ്ഘാടനം മേരി മാതാ പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഉള്ള നിയമ നിർമ്മാണങ്ങൾ കുറേക്കൂടി ശക്തമാക്കണമെന്നു അദ്ദേഹം ആവശ്യപെട്ടു. നിലവിലെ നിയമങ്ങളിലെ ചില പോരായ്മകൾ കുറ്റവാളികൾക്ക് രക്ഷപെടാൻ പഴുതു നൽകുന്നു. രമേശ് ചെന്നിത്തല ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും, മത, സമുദായങ്ങളും പിന്തുണ നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിസ്റ്റർ ആൻസിയ പോൾ അധ്യക്ഷത ആയിരുന്നു. എ ഡി എം ബി. ജ്യോതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഡ്വ ഓമല്ലൂർ ശങ്കരൻ, ഫാദർ. ജോൺസൺ…
Read Moreദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടമേഖല സന്ദര്‍ശിച്ചു
konnivartha.com: കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് സന്ദര്‍ശിച്ചത്. കോന്നി താലൂക്കില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പൊന്തനാംകുഴി, അരുവാപ്പുലം- മുറ്റാക്കുഴി പ്രദേശങ്ങള്‍ സംഘം വിലയിരുത്തി. കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹനേഷ് ജോര്‍ജ്, ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ്, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി സി സേനന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പെരിങ്ങര, നിരണം പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചിരുന്നു.
Read Moreഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം നടന്നു
konnivartha.com: കോന്നിയുടെ ജനകീയ ഡോക്ടറും കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണവും സ്നേഹപ്രയാണം 882-ാമത് ദിന സംഗമവും നടന്നു. നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് അഡ്വ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 882-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ഡാനിഷ് ഹനീഫ് മുഹമ്മദ് നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി എക്സിക്യൂട്ടീവ് കൺവീനറും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം…
Read Moreകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത:റെഡ് അലർട്ട്
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 26/06/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ 27/06/2025: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് 28/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4…
Read Moreപേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984…
Read Moreപ്രധാന വാർത്തകൾ (2025 ജൂൺ 26 വ്യാഴം)
◾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ◾ വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. ◾ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍. ‘മിസ്റ്റര്‍ ഗവര്‍ണര്‍, ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/06/2025 )
താല്‍പര്യപത്രം ക്ഷണിച്ചു പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം. ഫോണ്‍ : 9745384838 വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാദ്യോപകരണം നല്‍കുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കലാമേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കണം. കലാകാരന്മാര്‍ ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്…
Read More