konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…
Read Moreസീറ്റ് ഒഴിവ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ പ്രവേശനം തുടരുന്നു. ഫോണ്‍ : 0469 2961525, 8281905525
Read Moreകോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമല്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി
konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല. ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു . പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്‍റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്‍കി .
Read Moreകോന്നിയില്‍ മെഗാ രക്ത ദാന ക്യാമ്പ് നടത്തി
konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍ സി സി എന്‍ എസ് എസ് യൂണിറ്റുകളുടെയും,പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിൽ രക്തം ശേഖരിച്ചത്. ക്യാമ്പിൽ 50 ലധികം അംഗങ്ങൾ രക്‌തദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ .കിഷോർ കുമാർ ബി. എസ്. ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോളേജ് എന്‍ സി സി എ എന്‍ ഒ ജിജിത്ത് വി. എസ്., എന്‍ എസ് എസ് ഇൻചാർജ് ഡോ .ആര്‍ . രാജേഷ് എൻ, ഡോ.സോന…
Read Moreകോന്നി കൃഷി ഭവന്‍ അറിയിപ്പ് ( 25/06/2025 )
konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ അത്യുല്പാദന ശേഷിയുള്ള WCT തെങ്ങിന്‍ തൈകൾ 50 രൂപാ നിരക്കിൽ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ 2025-26 വർഷത്തെ ഭൂനികുതി രസീതുമായി കൃഷി ഭവനിൽ എത്തിച്ചേരുക.
Read Moreഅക്ഷയ കേന്ദ്രം വഴി വിവരങ്ങള്‍ പുതുക്കണം ( 25/06/2025 )
മസ്റ്ററിംഗ് konnivartha.com: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2223069. മസ്റ്ററിംഗ് konnivartha.com: കോഴഞ്ചേരി പഞ്ചായത്തില്‍ 2024 ഡിസംബര്‍ 31നകം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ സെന്ററുകള്‍ വഴി പൂര്‍ത്തീയാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു വിവരം പുതുക്കണം konnivartha.com: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ,…
Read Moreശക്തമായ കാറ്റിന് സാധ്യത (25/06/2025 )
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall with gusty wind speed reaching 40 kmph is very likely to occur at one or two places in the all districts of Kerala.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/06/2025 )
മസ്റ്ററിംഗ് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2223069. ഫിറ്റ്‌നസ് ട്രെയിനര്‍ അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496232583, 9495999672. വിവരം പുതുക്കണം കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്, റേഷന്‍…
Read Moreരഞ്ജിതയ്ക്ക് കണ്ണീര്‍ പ്രണാമം:ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാരായ വി.എന്‍ വാസവനും സജി ചെറിയാനും
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിത ജി നായര്‍ക്ക് കണ്ണീരോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍ വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തി. ചൊവാഴ്ച്ച രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജര്‍ ആര്‍.എം. ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ…
Read Moreകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ശ്രദ്ധിക്കുക ( 24/06/2025 )
ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് (24/06/2025) വൈകുന്നേരം 05.30 മുതൽ 26/06/2025 രാത്രി 08.30 വരെ 3.2 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4.…
Read More