◾ തൃശൂര്‍ പൂരം കലക്കിയതോ? തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ◾ ഖത്തറിലെയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം പത്തോളം മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ…
Read Moreജിനോം:ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും
konnivartha.com: ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം നടത്തി വിഖ്യാത ഗവേഷകൻ ഡോ. വിശ്വനാഥൻ ചിന്നുസാമി ജിനോം എഡിറ്റ് ചെയ്ത ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും konnivartha.com: കേരളത്തിൽ മരച്ചീനി കൃഷി ജനപ്രിയമാക്കുന്നതിൽ ശ്രീ വിശാഖം തിരുനാൾ വഹിച്ച നിർണായക പങ്കിനെ ആദരിക്കുന്നതിനായി, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സ് (ISRC), തിരുവനന്തപുരത്തെ ICAR– കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണകേന്ദ്രവുമായി (CTCRI) സഹകരിച്ച് ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു. ലോകത്തെ ആദ്യ ജിനോം എഡിറ്റഡ് നെൽവിത്തിനം (Pusa DST Rice 1) വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. വിശ്വനാഥൻ ചിന്നുസാമി ഈ വർഷത്തെ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി. “ജീനോം വിപ്ലവം: എഡിറ്റ് ചെയ്ത ആദ്യ നെൽ വിനത്തിലേക്കുള്ള ഇന്ത്യയുടെ പാത” എന്ന…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/06/2025 )
രഞ്ജിതയുടെ മൃതദേഹം ഇന്ന് ( ജൂണ്‍ 24, ചൊവ്വ) നാട്ടിലെത്തിക്കും അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്ച ( ജൂണ്‍ 24 ) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. സ്‌കൂളിന് അവധി അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24, ചൊവ്വ) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.…
Read Moreലഹരി വിരുദ്ധ ബോധവല്‍കരണം
konnivartha.com: വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിനായി നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കുരുമ്പന്‍ മൂഴി കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡോമനിക് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ പൊടിയന്‍ കുഞ്ഞൂഞ്ഞ് അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. റാന്നി ടിഇഒ വി.ഗോപകുമാര്‍, കുടുംബശ്രീ സ്‌നേഹിതാ സര്‍വീസ് പ്രോവൈഡര്‍ റസിയ, ഗാന്ധിഭവന്‍ ഐആര്‍സിഎ പ്രൊജക്ട് ഡയറക്ടര്‍ എസ്.ശ്രീലക്ഷ്മി, കൗണ്‍സലര്‍ എസ്.രേഷ്മ, ഒസിബി കൗണ്‍സലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreനൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൈഡ്രപോണിക്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ പുതിയ കോഴ്സുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.സി സുനി പദ്ധതി വിശദീകരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷന്‍ ജേക്കബ്, ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ ഹരികുമാര്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ആരതി കൃഷ്ണ, പ്രിന്‍സിപ്പല്‍ പ്രിയ എസ് രാജ്, പി. ടി. എ പ്രസിഡന്റ് എ.വിനോദ് എന്നിവര്‍ പങ്കെടുത്തു.
Read Moreപുനര്‍നിര്‍മിച്ച റോഡുകളുടെ ഉദ്ഘാടനം നടന്നു
സമസ്തമേഖലയിലും സ്പര്‍ശിക്കുന്ന വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച റോഡുകളുടെ ഉദ്ഘാടനം റാന്നി ബംഗ്ലാംകടവ് ഗവണ്‍മെന്റ് ന്യൂ യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് റോഡുകളുടെ നിര്‍മാണം റാന്നിയില്‍ പൂര്‍ത്തിയായത്. ബംഗ്ലാംകടവ്- വലിയകുളം റോഡ്, ബംഗ്ലാംകടവ് സ്‌റ്റേഡിയം- വലിയകുളം റോഡ്, മടുക്കമൂട്- അയ്യപ്പാ മെഡിക്കല്‍ കൊളജ് റോഡുകള്‍ക്കായി 4.54 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും അഭുതപൂര്‍വമായ മാറ്റം വന്നു. ഉന്നത വിദ്യാഭ്യാസ രംഗമടക്കം മുന്നേറി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണ കേന്ദ്രങ്ങളായി മാറി. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാറ്റം വന്നതായും മന്ത്രി വ്യക്തമാക്കി. ഒരു നാടിന്റെ ദീര്‍ഘകാല ജനകീയ ആവശ്യമാണ് സഫലമായതെന്ന് അധ്യക്ഷത…
Read Moreഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത തുറന്നു
The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel. ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…
Read Moreരഞ്ജിതയുടെ മൃതദേഹം ഇന്ന് ( ജൂണ്‍ 24, ചൊവ്വ) നാട്ടിലെത്തിക്കും
konnivartha.com: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്ച ( ജൂണ്‍ 24 ) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. സ്‌കൂളിന് അവധി konnivartha.com: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24, ചൊവ്വ) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.
Read Moreഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു
KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു . ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം…
Read Moreഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം : ഖത്തറിലെ ഇന്ത്യന്‍ എംബസ്സി
konnivartha.com: നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു . ശാന്തത പാലിക്കുകയും ഖത്തരി അധികൃതർ നൽകുന്ന പ്രാദേശിക വാർത്തകൾ, നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുകയും ചെയ്യണം . ഇന്ത്യന്‍ എംബസി സോഷ്യൽ മീഡിയ ചാനലുകൾ വഴിയും അപ്‌ഡേറ്റുകൾ ചെയ്‌തുകൊണ്ടിരിക്കും. In view of the ongoing situation, Indian community in Qatar is urged to be cautious and remains indoors. Please remain calm and follow local news, instructions and guidance provided by Qatari authorities. The Embassy will also keep updating through our social media channels.
Read More