നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും… ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്.75.87 ശതമാനമായിരുന്നു പോളിങ്.ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് പ്രമുഖർ.പത്തു സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്ത് ഉള്ളത് .
Read More‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’: ഇറാനെ അമേരിക്ക ആക്രമിച്ചു
ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പെന്റഗൺ..’ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ അതീവ രഹസ്യമായാണ് ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം നടപ്പാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. വാഷിങ്ടൺ ഡിസിയിലെ ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്നൈറ്റ് ഹാമർ.ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാൻ കെയ്ൻ പറഞ്ഞു.ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും വൻ നാശനഷ്ടങ്ങളുണ്ടെന്നും ഡാൻ പറഞ്ഞു.രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബർ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത്.സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു.18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്.ഇറാനിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തർവാഹിനിയിൽനിന്ന് രണ്ട് ഡസനോളം മിസൈലുകൾ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു.യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2…
Read Moreഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ( 22/06/2025 )
കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorm with Moderate rainfall and gusty wind speed reaching 50 kmph is likely to occur at one or two places in the Pathanamthitta, Alappuzha, Kottayam, Idukki & Ernakulam (ORANGE ALERT: Alert valid for the next 3 hours) districts of Kerala.
Read Moreപ്ലസ് വൺ പ്രവേശനോത്സവം ഡോ. ജിതേഷ്ജി വേഗവരയിലൂടെ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ്-2025’ അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി വേഗവര യിലൂടെ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അഡ്വ : പേരൂർ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. ടി. അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജി. സന്തോഷ്, ഹെഡ്‌മിസ്ട്രസ് എച്ച്. ഫെബിൻ, പി. ടി. എ. വൈസ് പ്രസിഡന്റ് പി. ഇ. സുരേഷ് കുമാർ, എസ്. എം. സി ചെയർമാൻ എസ്. ബിജോയ്, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ…
Read Moreകടുവയെ കണ്ട സാഹചര്യം : വനം വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം : കോന്നി പഞ്ചായത്ത്
konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ച സാഹചര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കോന്നി ഡി എഫ് ഒയോട് ആവശ്യം ഉന്നയിച്ചു . കോന്നി പയ്യനാമണ്ണ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ അടക്കം ഏക്കര്‍ കണക്കിന് ഭൂമിയില്‍ കാട് വളര്‍ന്നു നില്‍ക്കുന്നു . ഇവ ഒഴിവാക്കണം എന്ന് പലപ്രാവശ്യം ഉടമകളോട് ആവശ്യം ഉന്നയിച്ചിരുന്നു .അടിക്കാടുകളില്‍ വന്യ മൃഗങ്ങള്‍ക്ക് പകല്‍ ഒളിച്ചിരിക്കാന്‍ കഴിയും . വന്യ മൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടാന്‍ കൂടടക്കം സ്ഥാപിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ ആവശ്യം ഉന്നയിച്ചു .
Read Moreനാളെ (23/06/2025 ) വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തു
നാളെ സ്കൂള്‍ വാഹനം ഉണ്ടായിരിക്കില്ല എന്ന് മിക്ക സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി konnivartha.com: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എ ബി വി പി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത് എന്ന് എ ബി വി പി . ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എ ബി വി പി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണത്തില്‍ എ ബി വി പി പ്രതിക്ഷേധിച്ചു. 50 ഓളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ് എന്നാണ് എ ബി വി പി ആരോപണം .…
Read Moreകോന്നി തണ്ണിത്തോട് റോഡിലേക്ക് കുതിച്ചെത്തി കടുവ: വനത്തിലേക്ക് കയറിപ്പോയി
konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ചു . വനംവകുപ്പ് ഈ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി . വന മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് പുലിയും കാട്ടാനയും കടുവയുമടങ്ങുന്ന വന്യ മൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതയാണ് . രാത്രികാല പട്രോളിങ്ങിനു പോയ പോലീസുകാരാണ് വനഭാഗത്തെ റോഡിൽ കടുവയെ കണ്ടത് എന്ന് വനപാലകരെ അറിയിച്ചത് . കോന്നി എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിന് പോയ പോലീസ് പാര്‍ട്ടിയാണ് കടുവയെ കണ്ടത് എന്ന് പറയുന്നു . കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു എന്നാണ് പോലീസ് വനം വകുപ്പില്‍ അറിയിച്ചത് . റാന്നി കോന്നി വനം ഡിവിഷന്‍റെ ഭാഗത്ത് കടുവയുടെ സ്ഥിരം…
Read Moreപ്രധാന വാര്‍ത്തകള്‍ ( 22/06/2025 )
◾ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ◾ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ജാനകി എന്ന പേര് സിനിമയില്‍ നിന്നും മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾ ഇനി മുതല്‍ എട്ടാം ക്ലാസ്സില്‍ മാത്രമല്ല അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വി…
Read Moreകൂടലിന് ഒരു പേരായി ‘കൂടൽ’ ജൂൺ 27ന്
konnivartha.com: കോന്നിയിലെ കൂടലുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലെങ്കിലും നാടിന്‍റെ പേര് ടൈറ്റിലായി കണ്ടതിന്‍റെ സന്തോഷത്തില്‍ ആണ് കൂടലിനെ സ്നേഹിക്കുന്നവര്‍ .ജിതിൻ കെ വി നിര്‍മ്മിച്ച് ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറക്കിയത്. അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരയുടെ ആദ്യ സിനിമ ” കൂടിയായ “കൂടൽ”. സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചത്. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്
നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ പൂർണമായും സുതാര്യമായി നടക്കും. മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകൾ, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവിൽ EVM-കൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ സെൻട്രൽ ആംഡ് പോലീസ്…
Read More