സ്‌കൂൾ പരിസരങ്ങളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

7 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ 18, 19 തീയതികളിൽ സംസ്ഥാന വ്യാപകമായി സ്‌കൂൾ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 98 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 428 സർവൈലൻസ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും പരിശോധനകൾക്കായി ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതള…

Read More

PRESIDENT OF INDIA PARTICIPATES IN A MASS YOGA DEMONSTRATION ON THE INTERNATIONAL YOGA DAY

  The President of India,  Droupadi Murmu participated in a mass yoga demonstration at the Uttarakhand State Police Line Maidan, Dehradun, on the International Yoga Day today (June 21, 2025)   In her brief remarks after the yoga session, the President greeted all the participants practicing yoga on the occasion of ‘International Yoga Day’ around the world. She said that since 2015, Yoga has become a common heritage of the entire humanity. It is an important example of India’s ‘soft power’.   The President said that Yoga is the art…

Read More

അന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് സമാപനമായി

  konnivartha.com: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സംയോജിത ബോധവൽക്കരണ പരിപാടിക്ക് സമാപനമായി. സമാപന സമ്മേളനത്തിൽ സിനിമാ സംവിധായകനും, മാധ്യമപ്രവർത്തകനുമായ കെ ബി വേണു മുഖ്യാതിഥിയായി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിൽ വ്യായാമത്തിന് മുഖ്യ പങ്കാണ് ഉള്ളതെന്നും ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് യോ​ഗ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഐ സി ഡി എസ് അർബൻ 1 സിഡിപിഒ ഇന്ദു വി എസ് ആശംസകൾ അർപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ജൂണി ജേക്കബ് സ്വാ​ഗതവും, സി ബി സി എക്സിബിഷൻ അസിസ്റ്റന്റ് ആര്യ…

Read More

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടി ചില്ലറ വില്‍പന

  konnivartha.com: കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടികളുടെ ചില്ലറ വില്‍പന ആരംഭിച്ചു. എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി ഒരുകിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

Read More

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആദരവ് നല്‍കി

  konnivartha.com: കോന്നി മണ്ഡലത്തിലെ SSLC,+2 പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആദരവ് കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.അഭി. സക്കറിയാസ് മാർ അപ്രേം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കോന്നിയിൽ നിന്നുള്ള സിവിൽ സർവീസ് ജേതാവ് സ്വാതി. എസ് മുഖ്യാതിഥിയായി പങ്കെടുത്തു.മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ ആദരവ് ഏറ്റുവാങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോന്നി സ്വദേശി എസ്. സ്വാതിക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. മണ്ഡലത്തിൽ നിന്നും വിവിധ സർവകലാശാലകൾ പരീക്ഷകളിൽ പങ്കെടുത്ത് റാങ്ക് നേടിയവർ, അഖിലേന്ത്യാ മെഡിക്കൽ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/06/2025 )

യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം: ജില്ലാ കലക്ടര്‍ യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന്  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിചേര്‍ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍  മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു.…

Read More

പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിയ്ക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുളനട കുടുംബശ്രീ പ്രീമിയം കഫേയില്‍ ക്ഷീര വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ആദില, ഫാം ലൈവ്‌ലി ഫുഡ് ജില്ലാ മാനേജര്‍ സുഹാന ബീഗം, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. സുസ്മിത എന്നിവര്‍ പങ്കെടുത്തു.

Read More

ആരോഗ്യം ആനന്ദം 2.0:ജില്ലാതല മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

  ‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ കാമ്പയിന്‍ ജില്ലാതല മെഗാ സ്‌ക്രീനിംഗ് പെരുനാട് അട്ടത്തോട് പടിഞ്ഞാറ് ട്രൈബല്‍ കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ഊരുമൂപ്പന്‍ വി കെ നാരായണന്‍ മുഖ്യാതിഥിയായി. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനീഷ് കെ. സോമന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വെച്ചുച്ചിറ, റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വദനാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയുടെ സ്‌ക്രീനിങ് നടത്തി. ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്‌ക്രീനിങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത തൊഴിലിടങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് മെഗാ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുമെന്ന് ഡി…

Read More

ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

  നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവജീവ കേന്ദ്രം മലയാലപ്പുഴ, നവാദര്‍ശന്‍ കിടങ്ങന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ തുമ്പമണ്‍ എംജിഎച്ച്എസ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ് സയന്‍സ് എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ് സയന്‍സില്‍ സംഘടിപ്പിച്ച പരിപാടി ഡിഎല്‍എസ്എ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ എന്‍.എന്‍ അരുണ്‍ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ജി രാജശ്രീ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, മലയാപ്പുഴ നവജീവകേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍, കൗണ്‍സലര്‍ അഞ്ജന, അസി. പ്രൊഫസര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു. തുമ്പമണ്‍ എംജിഎച്ച്എസ് സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം…

Read More

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു

  പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തുയോഗ ദിനാചരണം സംഘടിപ്പിച്ചു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട,…

Read More