യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിചേര്‍ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ മിനി…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലം ജൂലൈ 2 നു നടക്കും
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് റൂമുകൾ, നാരായണപുരം മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുടെ 2025-2026 കാലത്തേക്കുള്ള ലേലം ജൂലൈ മാസം 2 ആം തീയതി ബുധനാഴ്ച പകൽ 11.30 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും . പ്രസ്തുത തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം സമയത്തിനും വ്യവസ്ഥകൾക്കും മാറ്റമില്ലാതെ ലേലം നടത്തുന്നതാണ്. കൂടാതെ പ്ലാവ്, മരുതി, ഞാവൽ, പഴയ ഗ്രിൽ,കതക്,കട്ടിള എന്നിവക്ക് അന്നേ ദിവസം രാവിലെ 11 മണിവരെ ക്വട്ടേഷൻ സമർപ്പിച്ചും ലേല നടപടികളിൽ പങ്കെടുക്കാവുന്നതാണ്.പുനർലേല/ക്വട്ടേഷൻ നോട്ടീസ്, ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു .
Read Moreകാലാവസ്ഥ അറിയിപ്പുകള്‍ :വരും ദിവസങ്ങളില്‍ ശക്തമായമഴയ്ക്ക് സാധ്യത ( 21/06/2025 )
തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം 21/06/2025: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 21/06/2025, 22/06/2025 & 24/06/2025: മധ്യ കിഴക്കൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ…
Read Moreകോന്നിയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
konnivartha.com: കോന്നി കടിയാര്‍ വന മേഖലയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലി കടിയാര്‍ മേഖലയില്‍ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .വയര്‍ ഭാഗം കീറി പിളര്‍ന്ന നിലയിലാണ് . കഴിഞ്ഞ ദിവസം കടുവയുടെ മുരളിച്ച ഈ മേഖലയില്‍ കേട്ടിരുന്നു . കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്തെ വനത്തിലാണ് ജഡം കണ്ടെത്തിയത് .ഏഴ് വയസ് തോന്നിക്കുന്ന കുട്ടിക്കൊമ്പനാണിത്. ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരും. കടുവയുടെ സാന്നിധ്യം ഉള്ള മേഖലയാണ് . വനം വകുപ്പ് മേല്‍നടപടികള്‍ സ്വീകരിച്ചു . പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കില്‍മാത്രമേ കുട്ടികൊമ്പന്‍ എങ്ങനെ ചരിഞ്ഞൂ എന്ന് അറിയൂ.
Read MoreHumanity’s Return to the Lunar Surface
Using high-intensity lighting and low-fidelity mock-ups of a lunar lander, lunar surface, and lunar rocks, NASA engineers are simulating the Moon’s environment to study and experience the extreme lighting environment at the lunar South Pole. Data and analysis from testing at the agency’s Flat Floor Facility at NASA’s Marshall Space Flight Center in Huntsville, Alabama, are improving models Artemis astronauts will use in preparation for lander and surface operations on the Moon during Artemis III. Through the Artemis campaign, NASA will send…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു
konnivartha.com: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു.സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.വിശാഖപട്ടണത്തെ ചടങ്ങിൽ മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു. അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ജൂൺ 21ന് ലോകം കൂട്ടായി യോഗ പരിശീലിക്കുന്നതിനായി ഒത്തുചേരുന്ന 11-ാമത് അവസരമാണിതെന്ന് എടുത്തുപറഞ്ഞു. യോഗയുടെ സാരാംശം “ഒരുമിക്കുക” എന്നതാണ്. യോഗ ലോകത്തെ എങ്ങനെ ഒന്നിപ്പിച്ചു എന്ന് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ ദശകത്തിലെ യോഗയുടെ യാത്രയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ച നിമിഷം…
Read More@21st June 2025:Theme for IDY 2025 – “Yoga for One Earth, One Health” echoes India’s vision of global wellness
konnivartha.com: The stage is set for the 11th International Day of Yoga (IDY) to be celebrated with grandeur on 21st June 2025, with the Prime Minister Shri Narendra Modi leading the national event from Visakhapatnam, Andhra Pradesh, performing the Common Yoga Protocol (CYP) alongside over 3 lakh participants at the main venue. He will be joined by Union Minister of State (IC) Ayush and Minister of State for Health & Family Welfare, Shri Prataprao Jadhav, and Andhra Pradesh Chief Minister Shri N. Chandrababu Naidu, in a massive demonstration of India’s…
Read More11-ാമത് അന്താരാഷ്ട്ര യോഗ ദിനം:”ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ”
konnivartha.com: ഇന്ത്യ ലോകത്തിന് നൽകിയ അനവധി സമ്മാനങ്ങളിൽ ഒന്നാണ് യോഗ. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2014 ൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ സമ്മേളനത്തിൽ ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു 2025 ജൂൺ 21 ന് 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 3 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ദേശീയ പരിപാടിയിൽ പൊതു യോഗ പ്രോട്ടോക്കോൾ (CYP) പ്രകാരം യോഗ അവതരിപ്പിക്കും. ഇന്ത്യയുടെ ആഗോള ക്ഷേമ ദർശനത്തിന്റെ ബൃഹദ് പ്രദർശനത്തിൽ കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല) , ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും. ‘യോഗ സംഗമം’ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലധികം സ്ഥലങ്ങളിലായി നടക്കുന്ന യോഗപരിപാടികളെ സമന്വയിപ്പിക്കുന്ന…
Read More1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം
konnivartha.com: മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് ജൂൺ 6ന് വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ അഭ്യർത്ഥിക്കുകയും, ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങൾ, നടപടിക്രമങ്ങൾ, പ്രോട്ടോക്കോളുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ…
Read More241 പുതിയ പോലീസ് വാഹനങ്ങൾ കർമ്മപഥത്തിലേക്ക്
konnivartha.com: തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത് . ബോലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡിവൈ.എസ് പി., എ.സിമാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡി.ജി.പി നിധിൻ അഗർവാൾ, എ.ഡി.ജി.പി (ഹെഡ് ക്വാർട്ടേഴ്‌സ് ) എസ്. ശ്രീജിത്ത്, എ.ഡി.ജി.പി (എൽ & ഒ) എച്ച്. വെങ്കടേഷ്, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.
Read More