കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall and gusty wind speed reaching 40 kmph is likely to occur at one or two places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Malappuram, Kozhikode, Wayanad, Kannur & Kasaragod districts of Kerala.
Read Moreസാഹിത്യനായകരുടെ അതിവേഗചിത്രങ്ങൾ വരച്ച് വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു
konnivartha.com: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ മുതൽ മുതൽ വൈക്കം മുഹമ്മദ് ബഷീർ വരെയുള്ള നിരവധി പ്രമുഖസാഹിത്യകാരന്മാരുടെ അതിവേഗരേഖാചിത്രങ്ങൾ തത്സമയം വരച്ചു കൊണ്ടുള്ള കോന്നി അമൃത വി. എച്ച്. എസ്. എസ്. സ്‌കൂളിലെ വായനപക്ഷാചരണം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ വിജ്ഞാന- വിനോദ വിസ്മയമായി. വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജിയാണ് സചിത്രപ്രഭാഷണരീതിയിൽ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് രാധികാ റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവകവയിത്രി സന്ധ്യ സുനീഷ്, സ്റ്റാഫ് സെക്രട്ടറി ആർ. ജയശ്രീ, രഞ്ജിത് രാജശേഖരൻ, എൻ. ബിന്ദു എന്നിവർ പ്രസംഗിച്ചു. തത്സമയ സാഹിത്യ -സചിത്ര പ്രശ്നോത്തരി വിജയികൾക്ക് ഡോ. ജിതേഷ്ജി സമ്മാനങ്ങൾ വിതരണം ചെയ്തു.
Read Moreനാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി
നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.തമിഴ്‌നാട് വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തേയിലത്തോട്ടത്തിൽനിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. റ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തിൽ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽനിന്നും വാൽപ്പാറയിൽ ജോലിക്കെത്തിയത്.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )
കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്‌കൂള്‍ പഴയ കെട്ടിടം പൊളിക്കും ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്‌കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം വകുപ്പ് 33, 34 (കെ) പ്രകാരമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ട ചുമതല വഹിക്കും. തെരുവ് വിളക്ക് സ്ഥാപിച്ചു റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read Moreകോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
konnivartha.com: കോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചു കൊന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .രാവിലെ കുടുങ്ങിയ കാട്ടുപന്നിയെ നിയമ നടപടികളുടെ ഭാഗമായി പഞ്ചായത്ത് അനുമതിയോടെ വൈകിട്ട് വെടി വെച്ചു കൊന്നു മറവു ചെയ്തു . സമീപവാസികള്‍ കോന്നി വനം വകുപ്പ് ,പഞ്ചായത്ത് അധികാരികളെ അറിയിച്ചു എങ്കിലും അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇതിനെ വെടിവെക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞത് .വൈകിട്ട് വീട്ടുകാര്‍ അപേക്ഷ നല്‍കി . തുടര്‍ന്ന് ഈ കാട്ടു പന്നിയെ വെടിവെക്കാന്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു നിര്‍ദേശം നല്‍കി . കുരുക്കില്‍ വീണ കാട്ടുപന്നിയെ വെടിവെക്കാന്‍ നിയമ തടസ്സം ഉണ്ട് . എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിലവില്‍ ഉള്ള നിയമത്തില്‍ നിന്ന് കൊണ്ട്…
Read Moreകുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ കോന്നിയില്‍ ഒഴുക്കിൽപ്പെട്ടു
konnivartha.com: അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം പരുത്തിമൂഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി. ഓടിഎത്തിയ ഷെരീഫിന്‍റെമകന്‍ നാദിർഷാ, രാജൻ ഇടപ്പുരയിൽ, കൃഷ്ണൻ കുട്ടി നായർ മുക്കാട്ടുവടക്കതില്‍ , അരുൺ അമ്പല്ലൂർ കുഴിയിൽ, രഘു ഇടപ്പുരയിൽ എന്നിവര്‍ കുട്ടികള്‍ക്ക് പ്രാഥമിക വൈദ്യ സഹായം നല്‍കി . കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13 )സഹോദരൻ കാശിനാഥ് ( 5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയില്‍ ഇറങ്ങിയത്.നല്ല ഒഴുക്ക്ഉണ്ടായിരുന്ന അച്ചന്‍കോവില്‍നദിയില്‍ ഇരുവരുംമുങ്ങി താഴുകയായിരുന്നു . ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു . ഒരു കുട്ടിയെ നദിയുടെ അടിയില്‍ നിന്നും ആണ് കണ്ടെത്തിയത് .…
Read Moreഅധ്യാപകര്‍ക്ക് പരിശീലനം
konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണ നിലവാര പ്രാഥമിക പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം സംഘടിപ്പിച്ചു. കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ശ്രീലത പരിശീലനത്തിന് നേതൃത്വം നല്‍കി. ഹരിത കേരളം മിഷന്‍ ആര്‍.പി മാരും ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരും ക്ലാസുകള്‍ നയിച്ചു. ലാബുകള്‍ സ്ഥാപിച്ചിട്ടുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കിണര്‍, കുളം തുടങ്ങിയ കുടിവെള്ള സ്രോതസുകളിലെ ജലം സൗജന്യമായി പരിശോധിക്കും.
Read Moreഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. നാട്ടുകാര്‍ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരണപ്പെട്ടു . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആണ്‍കുട്ടികളും2 പെണ്‍കുട്ടികളുമാണ് ഉള്ളത്.പ്രതി ഒളിവിലാണ്
Read Moreഇന്ത്യയ്ക്ക് വേണ്ടി മാത്രം ഇറാൻ വ്യോമപാത തുറന്നു നൽകി:വിദ്യാർഥികളുമായി ആദ്യവിമാനം രാത്രി ഡൽഹിയിലെത്തും
ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്നതിന് ഇടയില്‍ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി പോകുന്ന വിമാനത്തിനു ഇറാൻ വ്യോമപാത തുറന്നു നൽകി.ഇന്ത്യയ്ക്ക് വേണ്ടി മാത്രം ആണ് ഇറാന്‍ ഈ വിട്ടു വീഴ്ച ചെയ്തത് . ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു.ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിലേക്ക് തിരികെ എത്താനാകും.ആയിരത്തോളം വിദ്യാർഥികൾ ഇന്ന് യാത്ര തിരിക്കും .അതിനു ഉള്ള ഒരുക്കം തുടങ്ങി . ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയില്‍ എത്തും .ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാതകള്‍ അടച്ചിരുന്നു . ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഉടനടി ഇടപെടുകയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇറാന്‍ വ്യോമപാത തുറക്കുകയും ചെയ്തു . ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ് എത്തുന്നത്…
Read Moreകോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിൽ സത്സംഗം പരിപാടികള്‍(ജൂൺ 22 ന്)
konnivartha.com: കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിൽ ഈ മാസത്തെ സത്സംഗം വിവിധ പരിപാടികളോടെ ജൂൺ 22 ന് (ഞായറാഴ്ച)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കഠോപനിഷത്- സ്വാമി തത്പുരുഷാനന്ദജീ മഹാരാജ്,ശ്രീ രാമകൃഷ്ണ വചനാമൃതം, ഹരി നാമ കീർത്തനം – സന്തോഷ് കുമാർ തിരുവല്ല,ശ്രീ രാമകൃഷ്ണ ഗൃഹസ്ത ശിഷ്യന്മാർ – സി. കെ. വിശ്വനാഥൻ,ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദം ഊട്ട് എന്നിവയാണ് കാര്യപരിപാടികള്‍
Read More