konnivartha.com: കോന്നിയില്‍ കാട്ടുപന്നി മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്നു എന്ന് പഞ്ചായത്തിലും വനം വകുപ്പിലും അറിയിച്ചിട്ടും ആരുടേയും പ്രതികരണം ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് . സമീപവാസികള്‍ കോന്നി വനം വകുപ്പ് ,പഞ്ചായത്ത് അധികാരികളെ അറിയിച്ചു എങ്കിലും അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇതിനെ വെടിവെക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞത് . ഇന്ന് ഉച്ചവരെ ഈ കാട്ടുപന്നി കുരുക്കില്‍ കിടന്നു .വീടുകാരും നാട്ടുകാരും ഈ ഊരാകുടുക്കില്‍ നിന്നും പന്നിയെ രക്ഷിക്കാന്‍ അടുത്തുപോയാല്‍ നാളെകളില്‍ ഉണ്ടാകുന്ന കേസും മറ്റും ഓര്‍ത്തു പിന്തിരിഞ്ഞു . ഇങ്ങനെ കുരുക്കില്‍ അകപ്പെടുന്ന കാട്ടു പന്നികളെ നാട്ടുകാര്‍ തല്ലി കൊന്നാല്‍ വനം വകുപ്പ് അടുത്ത കേസുമായി വരും . പഞ്ചായത്ത് അധികാരികള്‍ക്ക് ആണ് ഇതിനെ വെടിവെക്കാന്‍ അധികാരം…
Read Moreകോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ അറിയിപ്പ്
konnivartha.com: കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പുതിയ സിവിൽ ഡിഫെൻസ് വോളന്റസിന്റെ റിക്രൂട്ട്മെന്റെ ആരംഭിച്ചിരുന്നു. താല്പര്യം ഉള്ളവർ കോന്നി സ്റ്റേഷനിൽ 22/6/2025 നു മുമ്പായി അറിയിക്കേണ്ടതാണ് ഫോൺ 8301886101 +91 468 – 2245300
Read Moreഅതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു
konnivartha.com: അതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് വായനാ മാസാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടന്നു . സ്കൂൾ ഹെഡ്മിസ്ട്രെസ് അച്ചാമ്മ പി സ്‌കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി പബ്ലിക് ലൈബ്രറി പ്രസിഡണ്ട് സലിൽ വയലത്തല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വികസന സമിതിയംഗം പ്രശാന്തൻ കുളത്തുമൺ,പി എൻ പണിക്കർ അനുസ്മരണ സന്ദേശം നൽകി. SRG കൺവീനർ ബോബി ജോൺസൺ ഐസക്ക് വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാരംഗം കൺവീനർ ഷൈനി ഡേവിഡ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )
സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത. വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച…
Read Moreവായനോത്സവം സംഘടിപ്പിച്ചു
konnivartha.com: പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വായനാലോകത്ത് വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. മലയാളികള്‍ ഉള്ളകാലം വരെ അദ്ദേഹത്തിന്റെ ഓര്‍മ നിലനില്‍ക്കും. വായിക്കാനും പഠിക്കാനും കിട്ടുന്ന അവസരം പാഴാക്കാത്തവരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്നും എം പി പറഞ്ഞു. പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ സഹരണത്തോടെയാണ് സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. എസ് സി ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.…
Read Moreലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ
വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം konnivartha.com: ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കില്‍ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന. പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎല്‍എ വ്യക്തമാക്കി. ഒരു വ്യക്തിയുടെ രൂപകല്‍പനയില്‍ പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം…
Read Moreതണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു
konnivartha.com: തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു സി കെ ബിൽഡിങ്ങിലെ 2 കടകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. ഫാൻസി സെന്ററിനും ബേക്കറി കടയ്ക്കും ആണ് തീ പിടിച്ചത് ഇന്ന് വെളുപ്പിനെയാണ് തീ പിടിച്ചിരിക്കുന്നത് .കോന്നി , പത്തനംതിട്ട അഗ്നി സുരക്ഷാ യൂണിറ്റുകള്‍ എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി . കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.
Read Moreസര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
Read Moreഎല്ലാ വിദ്യാര്‍ത്ഥികളെയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കും
konnivartha.com: കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എല്ലാ കുട്ടികളേയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കുന്നതിന് ദേശീയ വായന ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജൂൺ 19 മുതൽ ഒരു മാസക്കാലം കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികളും നടത്തും. ലൈബ്രറി സന്ദർശിച്ച കുട്ടികൾ വായന പ്രതിജ്ഞ എടുത്തു. എസ്.പി.സി. സി പി ഓ എസ്.സുഭാഷ് വായനദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വിനോദ് വാഴപ്പള്ളിൽ, ഗിരീഷ്‌കുമാര്‍ ശ്രീനിലയം, എൻ.എസ്. മുരളി മോഹൻ, എസ്.കൃഷ്ണകുമാർ, ബി.ശശിധരൻനായർ, ഐഷഫാത്തിമ, അർജ്ജുൻ, ആരിഫ് മുഹമ്മദ്, ആർച്ച ആര്‍ പിള്ള, എസ്.അൽജിയ എന്നിവർ സംസാരിച്ചു.
Read Moreജർമ്മൻ ഭാഷ പഠനവും സാധ്യതകളും: കോന്നിയില്‍ ശിൽപ്പശാല
+2 കഴിഞ്ഞ് ഇനി എന്ത് പഠിക്കാൻ പോകും എന്ന കൺഫ്യൂഷനിൽ ആണോ ? ജർമ്മൻ ഭാഷ പഠിച്ച്, ജർമ്മനിക്ക് പറന്നാല്ലോ ? konnivartha.com:ജർമ്മൻ ഭാഷ പഠനത്തെ കുറിച്ചും au pair, Ausbildung തുടങ്ങിയ പ്രോഗ്രാം വഴി സ്റ്റൈഫൻ്റ് നേടി ജർമ്മനിയിൽ ഉപരി പഠനവും ജോലിയും കരസ്ഥമാക്കുന്ന പദ്ധതികളെ കുറിച്ചും വിശദീകരിക്കുന്ന ശിൽപ്പശാല സംസ്ഥാന നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ഈ മാസം 23 ന് നടത്തുന്നു. ജർമ്മൻ സ്വദേശിയും ജർമ്മനിയിൽ പഠിച്ചതുമായ അധ്യാപകരും ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : +91 9188910571 For registration: https://forms.gle/oWR6NNkss2k89SVt8
Read More