കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

  konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു . ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .…

Read More

സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

  konnivartha.com: സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഉർവ്വശി,മഞ്ജു വാര്യർ, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്,അഖിൽ മാരാർ, അനുശ്രീ ,ഭാമ, ഗോവിന്ദ് പത്മസൂര്യ,ഗോപിക,ദേവനന്ദ, ജസ്നിയ ജയദിഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു. മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന…

Read More

പത്തനംതിട്ട ജില്ലയുടെ സർവ്വ വിജ്ഞാനകോശം

1950 കാലഘട്ടത്തിലെ പത്തനംതിട്ട ജില്ലയുടെ സർവ്വ വിജ്ഞാനകോശം; സാധാരണക്കാരിൽ സാധാരണക്കാരുടെ ഡോക്ടർ അപ്പച്ചൻ. konnivartha.com: ഇത് ഡോ. സി. കെ സാമുവേൽ, അക്ഷരങ്ങളെയും മലയാള – ഇംഗ്ലീഷ് സാഹിത്യത്തെയും അഗാധമായി സ്നേഹിച്ച സാധാരണക്കാരിൽ സാധാരണക്കാരുടെ വിജ്ഞാനകോശമായിരുന്ന എഴുത്തുകാരനായ ഡോക്ടർ അപ്പച്ചൻ. 1914 ജൂലൈ 22, പത്തനംതിട്ട ജില്ലയിലെ കോന്നി  അട്ടച്ചാക്കൽ, ചക്കലാമണ്ണിൽ കോരള കോരളയുടെയും റാഹേലമ്മ കോരളയുടെയും മകനായി ജനിച്ചു, പത്തനംതിട്ട ചുട്ടിപ്പാറ ഗവണ്മെന്റ് സ്കൂളിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടി യതിനു ശേഷം ഈസ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തിൽ ലൈബ്രറിയേറിയൻ ആയി സേവനം അനുഷ്ഠിച്ചു, തുടർന്ന് ഹോമിയോപതിയിൽ മെഡിക്കൽ പ്രാക്ട്രീഷണർ ആയി. പൊതുജനങ്ങൾക്കൊപ്പം ആയിരക്കണക്കിന് ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങളും മലയാള സാഹിത്യ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ സഹയാത്രികർ ആയിരുന്നു. ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് (ഏകദേശം 484 – ഏകദേശം 425 BCE) എഴുതിയ പേർഷ്യൻ യുദ്ധങ്ങൾ, ഭാരത…

Read More

15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭിക്കും

വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പേര് പുതുക്കി 15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭിക്കും   വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ (ഇപിഐസി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഒരു പുതിയ പ്രവർത്തന മാനദണ്ഡം (എസ്ഒപി) അവതരിപ്പിച്ചു. ആദ്യമായുള്ള വോട്ടർ എൻറോൾമെന്റ്, അല്ലെങ്കിൽ നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിലെ മാറ്റം എന്നിവ വോട്ടർ പട്ടികയിൽ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാകുന്നത് ‌ മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിംഗ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ…

Read More

പത്തനംതിട്ടജില്ലയില്‍ ഇന്ന് കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്:സ്കൂളുകള്‍ വാഹനങ്ങള്‍ അയക്കില്ല എന്ന് അറിയിപ്പ്

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.   കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതോടെ ജില്ലയിലെ സ്കൂളുകള്‍ ഒന്നും വാഹനം അയക്കില്ല  എന്ന് രക്ഷിതാക്കളെ അറിയിച്ചു. സ്കൂളുകള്‍  പ്രവര്‍ത്തിദിനം ആണെങ്കിലും  സ്കൂള്‍വാഹനങ്ങളില്‍  എത്തുന്ന കുട്ടികളുടെ പഠനം ഇന്ന് മുടങ്ങും . സ്കൂള്‍വാഹനങ്ങള്‍ എത്തില്ല  എന്ന്  മിക്ക  സ്കൂള്‍ അധികാരികളും ക്ലാസ്റൂം വാട്സ്ആപ്പ്ഗ്രൂപ്പില്‍ സന്ദേശം  അയച്ചു.…

Read More

പത്തനംതിട്ടയില്‍ സൗജന്യ പരിശീലനം

  konnivartha.com: പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ ആറു ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-55. ഫോണ്‍ : 04682992293, 2270243, 8330010232. സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read More

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ ശില്‍പശാല

konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ജൂണ്‍ 30 ന് സൗജന്യ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 25-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ [email protected] ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയുളളതാണ് ശില്‍പശാല. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക…

Read More

വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19):അക്ഷരജ്യോതി വിളംബരജാഥ സംഘടിപ്പിച്ചു

  പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാന്‍ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആര്‍ അജയകുമാര്‍ അധ്യക്ഷനാകും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഫാ. ഏബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. പി.എന്‍. പണിക്കര്‍ പുരസ്‌കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി. കെ.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/06/2025 )

വായനപക്ഷാചരണം:ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച്ച റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രമോദ് നാരായണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വായനപക്ഷാചരണത്തിന് ഇന്ന് (ജൂണ്‍ 19 വ്യാഴം) തുടക്കം. വായനദിനമായ ഇന്ന് രാവിലെ 10 ന് റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വായന സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി ആനന്ദന്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍,…

Read More

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക ( 18/06/2025 )

വിവിധ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു konnivartha:കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക മഞ്ഞ അലർട്ട് തിരുവനന്തപുരം: കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) പത്തനംതിട്ട: മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 18/06/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More