konnivartha.com: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍, ഐ ടി ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 24 ന് രാവിലെ 11 നും ഡ്രൈവര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും. പിഎസ് സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ജൂണ്‍ 24 ന് രാവിലെ 10 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.
Read Moreമുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം : ബോധവല്‍കരണ പരിപാടി നടന്നു
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, റവ. കെ എസ് മാത്യൂസ് , വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാര്‍, രമേശ്വരി അമ്മ, വി ആര്‍ ബാലകൃഷ്ണന്‍, അഡ്വ പി ഇ ലാലച്ചന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ എ എല്‍ പ്രീത, ഓള്‍ഡ്ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ‘മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍…
Read Moreഇറാനിലുള്ള 1,500 ലധികം ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ ഇറാനിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം.1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു.എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണ്’, തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ ഉള്ള ഇന്ത്യന്‍ സമൂഹംബന്ധപ്പെടേണ്ടനമ്പര്‍ Emergency contact numbers :📞 +972 54-7520711 / +972 54-3278392
Read Moreപ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 16 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 16 ന് രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന സ്കൂളിൽ പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത് നൽകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്…
Read MoreThe notification to conduct the Census will be published in official gazette on 16th June, 2025
Union Home Minister and Minister of Cooperation Amit Shah reviewed the preparation for the forthcoming Census with the Union Home Secretary, RG&CCI and other senior officials in New Delhi, today. The notification to conduct the Census will be published in official gazette on 16th June, 2025. The Census will be conducted in two phases. In phase one i.e. Houselisting Operation (HLO), the housing conditions, assets and amenities of each household will be collected. Subsequently, in second phase i.e. Population Enumeration (PE), the demographic, socio-economic, cultural and other details of…
Read Moreസെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും( 16/06/2025 )
konnivartha.com: രാജ്യത്തെ നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർജി&സിസിഐ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ അവലോകനം ചെയ്തു. സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 2025 ജൂൺ 16 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ അതായത് (ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ-എച്ച്എൽഒ), ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം,ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്തും. സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. രാജ്യത്തെ സെൻസസ്…
Read Moreകനത്ത മഴ: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി
konnivartha.com:കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
Read Moreകനത്ത മഴ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി
കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
Read Moreകനത്ത മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച(16/06/2025 ) അവധി
കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
Read Moreകല്ലേലിക്കാവിൽ മലക്കൊടി, മല വില്ല് പൂജ നടന്നു
കോന്നി :മിഥുന മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി
Read More