കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല:ജൂൺ 9 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം konnivartha.com: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനാ യി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ…
Read Moreവിഷു ബമ്പർ; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
konnivartha.com: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പർ ടിക്കറ്റുകൾ നേടി.VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. പത്തു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 ടിക്കറ്റുകൾക്കാണ് നാലാം സമ്മാനം. അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ്…
Read Moreകനത്ത മഴ : കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു :സൈറണുകൾ മുഴങ്ങും
കനത്ത മഴ : കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു :സൈറണുകൾ മുഴങ്ങും കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ഇന്ന് (28.05.2025) വൈകുന്നേരം 03.30 ന് റെഡ് അലെർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലെർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
Read Moreഗ്രോ കോഫിഡന്‍ഷ്യല്‍ ഐപിഒ രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു
konnivartha.com: കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വില്‍പനയ്ക്കായുള്ള (ഐപിഒ) രേഖകള്‍ പരസ്യമാക്കാത്ത രീതിയില്‍ സെബിയ്ക്ക് സമര്‍പ്പിച്ചു. 700 മില്യ ഡോളര്‍ മുതല്‍ 1 ബില്യ ഡോളര്‍ വരെ വരുതാവും ഐപിഒ എന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കു തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു . 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന റീ’ട്ടെയില്‍ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുന്നു . 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത് . 2024 മാര്‍ച്ചില്‍ 95 ലക്ഷം സജീവ…
Read Moreഓൾ-ഇൻ-വൺ ഒടിടി എന്റർടൈൻമെന്റ് പായ്ക്കുകൾ അവതരിപ്പിച്ച് എയര്‍ടെല്‍
konnivartha.com: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊരാളായ ഭാരതി എയർടെൽ (“എയർടെൽ”) പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത പുതിയ ഇന്റർടൈൻമെന്റ് പായ്ക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലൈവ് എന്നിവയുൾപ്പെടെ 25 + മികച്ച ഒ ടി ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉള്ള എയർടെൽ മാത്രമാണ് ഇത്രയും വിപുലമായ എന്റർടൈൻമെന്റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനി. ഒരു മാസത്തെ സാധുതയ്ക്കായി ആകർഷകമായ 279 രൂപ പ്രാരംഭ വിലയിൽ ആരംഭിച്ച്, ഉപഭോക്താക്കൾക്ക് 750 രൂപ വിലമതിക്കുന്ന വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കുകയും അത് വഴി ഒ ടി ടി സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ആസ്വദിക്കാനാകുകയും ചെയ്യുക ഏക ടെൽകോ ആയി എയർടെൽ മാറുന്നു. പരിധിയില്ലാത്തെ എന്റർടൈൻമെന്റ് നൽകാനായി അൺലിമിറ്റഡ് 5ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്ന 598 രൂപ നിരക്കിൽ പായ്ക്കുകളും…
Read Moreവാർത്തകൾ/വിശേഷങ്ങൾ (28/05/2025)
◾ ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ വിയര്‍ത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറില്‍ പറഞ്ഞു. ◾ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. ◾ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്,…
Read Moreപ്രളയ സാധ്യത മുന്നറിയിപ്പ് (28/05/2025)
കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി…
Read Moreകാലാവസ്ഥാ അറിയിപ്പുകള്‍ ( 28/05/2025 )
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall & gusty winds speed reaching 60 kmph is likely at isolated places in Thrissur, Palakkad, Malappuram & Kozhikode (ORANGE ALERT: Alert valid for the next 3 hours) districts and Light rainfall & gusty winds speed reaching 50 kmph is…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ( 28/05/2025 )
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ മെയ് 31ന് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23 രാവിലെ 8 മണി മുതൽ നിലമ്പൂർ ഉപതിരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടുമണി മുതലായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് വിജ്ഞാപനം ഇറങ്ങി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടത്തുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം (മെയ്: 26 ന്) ഇറങ്ങി. വോട്ടെണ്ണൽ ജുൺ 23 ന് ആണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 നും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി ജുൺ 3…
Read Moreസുവിധ – തിരഞ്ഞെടുപ്പ് ഏകജാലക പോർട്ടൽ
തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടിയുള്ള അനുമതി അപേക്ഷകൾ (റാലികൾ, യോഗങ്ങൾ, വാഹന ഉപയോഗം തുടങ്ങിയവ) ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് എളുപ്പത്തിൽ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സുവിധ പോർട്ടൽ ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. പോർട്ടൽ ലിങ്ക്:https://suvidha.eci.gov.in/
Read More