കാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അദ്‌ഭുതകരമായി രക്ഷപ്പെട്ടു

  konnivartha.com: കാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.കോന്നി അരുവാപ്പുലം കൊക്കാത്തോട് ഒരേക്കർ ചരിവുകാലായിൽ ആശാ ബിനുരാജ് (35) മകൾ അഞ്ജലി (17) എന്നിവരാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആനയുടെ മുന്നില്‍ എത്തിയത് കോന്നി കല്ലേലി കൊക്കാത്തോട് റോഡിലെ മേസ്തിരി കാനയുടെ സമീപത്തുവെച്ചാണ് ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുന്നത്.കാട്ടാനയെ കണ്ടപാടെ സ്‌കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താഴെ വീണ് ഇവർക്ക് പരിക്കേറ്റു. നടുവത്ത്മൂഴിയിലെ വനപാലകർ എത്തിയാണ് ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. പ്രാഥമിക ചികിത്സ നല്‍കി .അച്ചൻകോവിലാറ്റിൽ വെള്ളം കൂടിയതിനാല്‍ ഉൾക്കാട്ടിൽനിന്ന്‌ വന്ന കാട്ടാനയ്ക്ക് തിരികെപ്പോകാൻ കഴിയാത്തതാണ് റോഡിലെത്താൻ കാരണം. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് വനപാലകർ കാട്ടാനയെ പ്രദേശത്ത് നിന്നും അകറ്റിയത് . ഈ മേഖലയില്‍ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് . കൈതകൃഷി മേഖലയില്‍ വ്യാപകമായതോടെ ആണ് കാട്ടാന ശല്യം കൂടിയത്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/05/2025 )

ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍:മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്. മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം. പനി, ചുമ , പേശിവേദന തുടങ്ങിയ…

Read More

വനിതാ കമ്മിഷന്‍ അദാലത്ത്: 17 പരാതിക്ക് പരിഹാരം

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 17 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതിക്കും നല്‍കി.   ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. 32 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ, കൗണ്‍സലര്‍മാരായ ജാനറ്റ് സാറ ജെയിംസ്, നീമ ജോസ്, പൊലിസ് ഉദ്യോഗസ്ഥരായ സ്മിത രാജ്, ഇ കെ കുഞ്ഞമ്മ  എന്നിവര്‍  പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലയില്‍ 146 കോവിഡ് കേസുകള്‍

പത്തനംതിട്ട ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍ മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍ konnivartha.com:പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.   കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്.   മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം.…

Read More

പ്രളയ സാധ്യത മുന്നറിയിപ്പ് (27/05/2025)

  Konnivartha. Com :കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു ആയതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കുക   അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ , മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും; കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ,…

Read More

പ്രധാന വാർത്തകൾ (27/05/2025 )

◾ സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ◾ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നി…

Read More

തണ്ണിത്തോട് മേഖലയിലെ വൈദ്യുതി പ്രശ്നം : കെ എസ് ഇ ബിയുമായി ചര്‍ച്ച നടത്തി

    konnivartha.com: തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെ എസ് ഇ ബി എ ഇയുമായിസിപി ഐ (എം ) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ ആവശ്യപ്പെടും. നീലിപ്ലാവ് യു ജി കേബിളിലെ (അണ്ടർ ഗ്രൗണ്ട് ) പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും. മരങ്ങൾ മുറിക്കുന്നതിന് മറ്റും ദിവസ വേതനത്തിന് തൊഴിലാളിയെ കണ്ടെത്തും. ഒടിഞ്ഞു വീണ പോസ്റ്റുകൾ അടിയന്തരമായി പുന:സ്ഥാപിക്കാൻ കരാറുകരാന് നിർദേശം നൽകും. മറ്റ് അത്യാവശ്യ സഹായങ്ങൾ നൽകികെ എസ് ഇ ബിയെ യെ സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി . പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ വി സുഭാഷ് , ജിഷ്ണു ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, പഞ്ചായത്ത് അംഗം വി വി സത്യൻ,…

Read More

Central University of Kerala Invites Applications for Hindi Translator and Hindi Typist Posts on Contract Basis

  The Central University of Kerala has invited applications from eligible candidates for the contractual engagement of Hindi Translator and Hindi Typist positions. 1. Hindi Translator · Number of Posts: 1 · Category: Reserved for SC · Essential Qualifications: Candidates must possess any one of the following qualifications: a. Master’s Degree in Hindi with English as a compulsory/elective subject or as the medium of examination at degree level b. Master’s Degree in English with Hindi as a compulsory/elective subject or as the medium of examination at degree level c. Master’s…

Read More

വിവിധ വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 27/05/2025 )

ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 2 മുതൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-2026 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ കെ ജി, യു കെ ജി) ക്ലാസുകൾ ജൂൺ 2 മുതൽ ആരംഭിക്കും. വാഹന സൗകര്യം ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2316477, 8590774386.   സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ് 2025 മെയ് 29, 30 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷ സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തീയതി, ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി എന്നിവ പിന്നീട് അറിയിക്കും. വിവരങ്ങൾhttps://ktet.kerala.gov.in, https://pareekshabhavan.kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.   സ്‌കൂൾ വർഷാരംഭം; പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി സ്‌കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഈ…

Read More