എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു

എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു :വിവിധ ഗ്യാസ് ഓയിൽ ചോര്‍ന്നു :കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം konnivartha.com: എംഎസ്‌സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ അപകടത്തില്‍പ്പെട്ടു . കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ചരിഞ്ഞത്.കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീണു .   കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.തൂത്തുക്കുടിയിൽ നിന്ന് മേയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു.ഇന്നലെ വൈകിട്ടോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.   കപ്പൽ ഇന്ന് രാവിലെ 5 മണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന്…

Read More

സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി: അതിതീവ്ര മഴയ്ക്ക് സാധ്യത (24/05/2025 )

  konnivartha.com: സംസ്ഥാനത്ത് കാലവർഷം ഇന്ന് (മെയ്‌ 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം (മെയ്‌ 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. 1990 (മെയ്‌ 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 24/05/2025: കണ്ണൂർ, കാസറഗോഡ് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ…

Read More

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്): ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്) ന്‍റെ 2025-2026 കാലയളവിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. തപസ് സ്ഥാപകരായ നിഥിൻ രാജ് വെട്ടൂർ,സനൂപ് കോന്നി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിലനിർത്തി   ദിനേശ് കൊടുമൺ (രക്ഷാധികാരി), സതീഷ് താഴൂർകടവ് (പ്രസിഡന്റ്‌ ), ആകാശ് പന്തളം (വൈസ് പ്രസിഡന്റ്‌), മുകേഷ് പ്രമാടം ( സെക്രട്ടറി) അനന്ദു അങ്ങാടിക്കൽ (ജോയിൻ സെക്രട്ടറി), അനു പ്രശാന്ത് പത്തനംതിട്ട (ട്രഷറർ ), മനു കുമാർ അടൂർ (സബ് ട്രഷറർ )എന്നിവരെയും കമ്മറ്റി അംഗങ്ങളായി അമിത് തട്ടയിൽ,വിശാൽ മലയാലപ്പുഴ,കിരൺശാന്ത് അങ്ങാടിക്കൽ,മഹേഷ്‌ തണ്ണിത്തോട്, അജയ് ലോചനന്‍ പന്തളം,രാജേഷ് കിടങ്ങന്നൂർ എന്നിവരെയും വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു.

Read More

പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു

  കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണം:മേയ് മാസത്തില്‍ 273 കോവിഡ് കേസുകള്‍ * മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം * രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല * മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട്…

Read More

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് മെയ് 24 ന്

  konnivartha.com: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് മെയ് 24 വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ നിന്നും തേടാം. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്.…

Read More

കനത്ത മഴ സാധ്യത : തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം (RED ALERT) : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. konnivartha.com: Heavy rainfall with surface wind speed likely to be 50 kmph (in Gusts) is very likely to occur at isolated places in the Thiruvananthapuram (RED ALERT : Valid Only for the next Three Hours) district of Kerala.

Read More

Ministry of Education Launches Nationwide Enforcement Drive to Make Educational Institutions Tobacco and Substance-Free

  In a major step toward protecting students and youth from the harmful effects of tobacco and substance abuse, Department of School Education and Literacy (DoSEL), Ministry of Education has issued a strong call for action to all States and Union Territories (UTs) to strictly enforce rules and guidelines that keep areas around educational institutions free of tobacco, alcohol, and drugs. Nationwide enforcement drive, issued by Shri Sanjay Kumar, Secretary, DoSEL, comes after the 8th Apex Committee meeting of the Narco-Coordination Centre (NCORD) held on May 15, 2025. This high-level…

Read More

രാജ്യവ്യാപകമായി എന്‍ഫോഴ്‌സമെന്റ് ഡ്രൈവ് ആരംഭിച്ചു

  പുകയിലയുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും ദോഷഫലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ പുകയില, മദ്യം, മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതിനു നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) കര്‍ശനമായി ആവശ്യപ്പെട്ടു.   2025 മെയ് 15 നു നടന്ന നാര്‍ക്കോ-കോഓര്‍ഡിനേഷന്‍ സെന്ററിന്റെ (NCORD) എട്ടാമത് അപെക്‌സ് കമ്മിറ്റി യോഗത്തിനു ശേഷമാണ് DoSEL സെക്രട്ടറി ശ്രീ സഞ്ജയ് കൂമാര്‍ രാജ്യവ്യാപക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനു നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ ഉന്നതതല യോഗം, യുവാക്കളെ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുകയും വിദ്യാഭ്യാസ, നിയമ നിര്‍വ്വഹണ വകുപ്പുകള്‍ക്കിടയില്‍ ഏകോപിത ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.   എന്തുകൊണ്ട് ഇതു…

Read More

ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം

പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക. നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം. ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള…

Read More

കോന്നി പയ്യനാമണ്ണില്‍ അതി മനോഹരമായ വീട് വില്‍പ്പനയ്ക്ക്

പയ്യനാമണ്ണില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി മനോഹരമായ വീട് വില്‍പ്പനയ്ക്ക് 🏠10 സെന്റ് സ്ഥലം 🏠1500 ചതുരശ്ര അടി വിസ്തീര്‍ണ്ണം 🏠3 ബെഡ് റൂമുകള്‍ 🏠3 ബാത്ത് റൂമുകള്‍ 🏠വിശാലമായ ഫര്‍ണീഷ് ചെയ്ത ഹാള്‍ 🏠സിറ്റൗട്ട് 🏠ഡൈനിംഗ് റൂം 🏠ആധുനിക രീതിയില്‍ ഫര്‍ണീഷ് ചെയ്ത കിച്ചണ്‍ 🏠 വറ്റാത്ത കിണര്‍ 🏠ബാന്‍ഡഡ് മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള നിര്‍മ്മാണം. 🏠വാഹന പാര്‍ക്കിംഗ്  

Read More