വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ( മേയ് 24) നിര്‍വഹിക്കും വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ( മേയ് 24) നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വെച്ചൂച്ചിറയിലെ ചടങ്ങില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥി ആകും. ഉച്ചയ്ക്ക് 2.45ന് കൊറ്റനാടിലെ ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 90 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.…
Read Moreഅന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്‍പശാല സംഘടിപ്പിച്ചു
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ”ഒരുമിക്കാം ഒഴിവാക്കാം; ജൈവ അധിനിവേശവും നിയന്ത്രണവും” വിഷയത്തില്‍ ഏകദിന ശില്‍പശാല നടന്നു. കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം ശില്‍പശാല ഉദ്ഘാടനം ചെയ്തു. അധിനിവേശ ജീവജാലങ്ങള്‍ നാടിനു വിപത്തായി മാറിക്കഴിഞ്ഞെന്നും പ്രകൃതിയുടെ തനതായ സമതുലിതാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ് അധ്യക്ഷനായി. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. അനില്‍കുമാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ടി എ.സി.എഫ് ബി രാഹുല്‍, ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയി റ്റി. തോമസ്, കോഴഞ്ചേരി സെന്റ് തോമസ്…
Read Moreയുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്‌ളാഷ് മോബ്
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആറന്മുള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ഫാളാഷ് മോബ് സംഘടിപ്പിച്ചു. കാതോലിക്കറ്റ് കോളജ് ഇലക്ടറല്‍ ലിറ്റററി ക്ലബ് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ എസ് റസി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ് , ആറന്മുള ഇആര്‍ഒ മിനി തോമസ്, സെക്ഷന്‍ ഓഫീസര്‍ ശിവലാല്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ സിജിത്ത്, മിതിരാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreവോട്ടര്‍പട്ടിക ശുദ്ധീകരണം : സി.ഇ.ഒ ടീം സന്ദര്‍ശനം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍.എസ് റസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഇ.ആര്‍.ഒമാരെയോ ബി.എല്‍.ഒമാരെയോ തിരികെ ഏല്‍പ്പിക്കണം.…
Read Moreസമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണം. ഹാബിറ്റാറ്റ്, കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ നിര്‍വഹണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ എക്സിക്യൂട്ടിവ് എഞ്ചീനിയറുമായും യോഗം ചേരും. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അടൂര്‍ ചിറപ്പടി-വല്യവിളപ്പടി റോഡ്, വട്ടവിളപടി – മേലേതില്‍പടി റോഡ്, കൂനംകാവില്‍പടി- കൊടുമണ്‍ചിറ് റോഡ്, പള്ളിക്കല്‍ റീത്തപ്പള്ളിപ്പടി- കാഴ്ചപ്പടി റോഡ് തുടങ്ങിയവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍…
Read Moreകേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് (23/05/2025 )
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച്,മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു റെഡ് അലർട്ട് 24/05/2025: കണ്ണൂർ, കാസറഗോഡ് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 23/05/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 24/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 25/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 26/05/2025: കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് 27/05/2025:…
Read Moreനാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
konnivartha.com: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം നിറമരുതൂർ ജനകീയ ആരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. കണ്ണൂർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എൻ.ക്യു.എ.എസ്. പുന:അംഗീകാരവും, ലക്ഷ്യ പുന:അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 152 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 9…
Read Moreകാറിടിച്ചു:പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ മകൾ കാറിടിച്ചു മരിച്ചു. കോട്ടയം തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്.തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് . അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.അമ്മയെയും മകളെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല.
Read MorePM Dedicates 103 Amrit Bharat Stations to the Nation
Prime Minister Narendra Modi today inaugurated, laid the foundation stone, and dedicated to the nation multiple development projects worth Rs 26,000 crore at a public event in Bikaner, Rajasthan. Addressing the gathering, the Prime Minister acknowledged the enthusiastic participation of people from 18 states and union territories who joined the event virtually. As part of this nationwide initiative, 103 Amrit Bharat Stations were dedicated to the nation. Kerala’s Vadakara and Chirayinkeezh railway stations were among those included in this transformation drive. Vadakara Railway Station: A Modern Travel Hub with…
Read Moreപ്രധാനമന്ത്രി 103 ‘അമൃത് ഭാരത്’ സ്റ്റേഷനുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 26,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി 103 അമൃതഭാരത സ്റ്റേഷനുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു. കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളും ഈ നവീകരണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. വടകര റെയിൽവേ സ്റ്റേഷൻ: പരമ്പരാഗത ചാരുതയുള്ള ആധുനിക യാത്രാകേന്ദ്രം നവീകരിച്ച വടകര റെയിൽവേ സ്റ്റേഷന്റെ ഇന്നു നടന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായി. പ്രതിദിനം 20,000-ത്തിലധികം യാത്രക്കാർക്കു സേവനമേകുന്ന വടകര സ്റ്റേഷൻ, അമൃതഭാരത സ്റ്റേഷൻ പദ്ധതിയുടെ (ABSS) ഭാഗമായി 29.47 കോടി രൂപ ചെലവിൽ സമഗ്രമായി നവീകരിച്ചു.…
Read More