konnivartha.com; 39-മത് നിലക്കൽ പരുമല തീർഥാടന പദയാത്ര നടന്നു . പരിശുദ്ധ പരുമല തിരുമേനിയുടെ 123-മത് ഓർമ്മ പെരുനാളിനോടനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തുവിൻ്റെ അരുമശിഷ്യൻ വി മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്. നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ പ്രഭാത നമസ്കാരത്തിനു ശേഷം അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡണ്ട് അഭി . മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം പദയാത്ര ആരംഭിച്ചു. ആങ്ങമൂഴി സെൻറ് ജോർജ് ,നിലക്കൽ സെൻറ് തോമസ് ദേവാലയങ്ങളിലെ പദയാത്രികർ ഉൾപ്പടെ പരുമലതിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചി രിക്കുന്ന സീതത്തോട് സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ധുപപ്രാത്ഥനകൾ നടത്തി എൺപത്തിയാറു മിസ് ബഹുൽ ഉലൂം ജമാ അത്തിനു മുൻപിൽ മൗലവി ഷമ്മാസ് ബാഖവിയും ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീ മഹാവിഷ്ണു…
Read Moreസ്നേഹപ്രയാണം ആയിരം ദിനം ഉദ്ഘാടനം കോന്നിയില്‍ നടന്നു
konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…
Read Moreഎന്‍.സി.സി.കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
konnivartha.com; ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെ സംസ്ഥാനതല തെരെഞ്ഞെടുപ്പ് ക്യാമ്പിന്റെ മുന്നോടിയായി കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ആലപ്പുഴ ജില്ലകളില്‍നിന്നുള്ള കേഡറ്റുകളാണ് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ഗ്രൂപ്പുകളില്‍നിന്നുള്ള കേഡറ്റുകളുമായി മത്സരിച്ചു നേട്ടം കരസ്ഥമാക്കിയത്. സെപ്റ്റംബര്‍ മാസം വിരമിച്ച കൊല്ലം ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേഡറ്റുകള്‍ക്ക് പരിശീലനം നൽകിയിരുന്നത്. ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് സ്റ്റാഫുകള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കൊല്ലം ഗ്രൂപ്പിന്റെ പുതിയതായി ചാര്‍ജെടുത്ത ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ലോഗനാഥന്‍ അറിയിച്ചു .
Read Moreവാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി
konnivartha.com; വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി അടയ്ക്കാം എന്ന് പറഞ്ഞിട്ടും പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ പി എച്ച് സബ് ഡിവിഷനു കീഴിലുള്ള ഡബ്യൂ എസ് പി , പി എച്ച് , എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമാണ് നടപടി എടുത്തത്. നടപടി വരും ദിവസങ്ങളിലും തുടരും. വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടും ഇതേ വരെ ബില്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ബില്‍ തുക ഒടുക്കേണ്ടതാണ്. പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ ഓഫീസ് അനുമതിയോടുകൂടി മാറ്റി സ്ഥാപിച്ചും, കുടിശികയ്ക്ക് തവണ വാങ്ങിയവര്‍ അത് കൃത്യമായി അടച്ചുതീര്‍ത്തും ഉപഭോക്താക്കള്‍ നടപടിയില്‍ നിന്നൊഴിവാകണമെന്ന് പി എച്ച് സബ് ഡിവിഷന്‍, ആലപ്പുഴ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…
Read Moreനാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…
Read Moreവേവ്സ് ആനിമേഷൻ ബസാറിനും ഇന്ത്യാജോയ് എട്ടാം പതിപ്പിനും ഹൈദരാബാദില്‍ തുടക്കം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുടെ (ഐഐസിടി) മേഖലാ കേന്ദ്രം ഹൈദരാബാദിൽ ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പ്രഖ്യാപിച്ചു. ഗെയിമിങ്, ആനിമേഷൻ, ഡിജിറ്റൽ വിനോദ വ്യവസായങ്ങളുടെ വളർച്ചയെ ഈ കേന്ദ്രം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ ഹൈടെക്സ് എച്ച്ഐസിസിയിൽ വേവ്സ് ആനിമേഷൻ ബസാറും ഇന്ത്യാജോയ് 2025 എട്ടാം പതിപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ആദ്യമായി സര്‍ഗാത്മക സാങ്കേതിക വിദ്യ അധിഷ്ഠിതമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഇതിൻ്റെ ഒരു കാമ്പസ് ഹൈദരാബാദില്‍ വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തെലുങ്ക് സിനിമാ വ്യവസായത്തിൻ്റെ സംഭാവനകളെയും ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ തെലങ്കാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ച ശ്രീ സഞ്ജയ് ജാജു രാജ്യത്തെ എവിജിസി…
Read Moreപരിശീലന കേന്ദ്രങ്ങള്‍ക്ക് എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി
konnivartha.com; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികൾ പിന്തുടര്‍ന്നതിനും 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സാധന സാമഗ്രികളുടെയോ സേവനങ്ങളുടെയോ പേരിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് കേസുകളിലും യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അവലോകനം ചെയ്തു. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ…
Read Moreകൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത കൊടുവള്ളി നഗരസഭ സെക്രട്ടറിയെ അടിയന്തിരമായി സ്ഥലംമാറ്റാനും തുടർനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Read Moreകേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം…
Read Moreശബരിമല തീർത്ഥാടനം: 415 സ്പെഷ്യൽ ട്രെയിനുകൾ : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ,…
Read More