കേരള സ്കൂള് ശാസ്ത്രോത്സവം:അഫ്സയ്ക്ക് ജില്ലതല എ ഗ്രേഡ്

  konnivartha.com; പത്തനംതിട്ട ജില്ലാ കേരള സ്കൂള് ശാസ്ത്രോത്സവത്തില്‍ കോന്നി ഊട്ടുപാറ സെന്റ്‌ ജോര്‍ജ് ഹൈസ്കൂളിലെ ഒമ്പതാം  തരം വിദ്യാര്‍ഥിനി അഫ്സയ്ക്ക് പേപ്പര്‍ ക്രാഫ്റ്റ് ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചു . സംസ്ഥാന തല മത്സരം പാലക്കാട് നടക്കും . കോന്നി അരുവാപ്പുലം കാരുമലമുരുപ്പില്‍ സാധുകുട്ടന്‍റെ മകള്‍ ആണ് . പേപ്പര്‍ കൊണ്ട് നിരവധി രൂപങ്ങള്‍ സൃഷ്ടിക്കുന്ന അഫ്സ മത്സരിച്ച എല്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി . പാലക്കാട് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ ഉള്ള തയാറിലാണ് അഫ്സ .അഫ്സയ്ക്ക് എല്ലാ ആശംസകളും നേരുന്നു

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/11/2025 )

താല്‍കാലിക ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് നവംബര്‍ അഞ്ചിന് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രൊജക്ടിലേക്ക് താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2222426.   ദര്‍ഘാസ് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിലേക്ക് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ,  സുവനീര്‍ എന്നിവ തയാറാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  അവസാന തീയതി നവംബര്‍ 10  വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426. ദര്‍ഘാസ് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍…

Read More

കോന്നി : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി

  konnivartha.com; പത്തനംതിട്ട ജില്ല വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായ സമര്‍ത്ഥ തേജസ്, കോന്നി പ്രിയദര്‍ശിനി ഹാളില്‍ ആരംഭിച്ചു. ജില്ല വനിത ശിശുവികസന ഓഫീസര്‍ കെ. വി ആശാമോള്‍ ഉദ്ഘാടനം ചെയ്തു. അസാപ് സൗത്ത് സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണന്‍ കൊളിയോട്ട് മുഖ്യ പ്രഭാഷണം നടത്തി. അസാപ് ട്രെയിനര്‍ ദീപ വര്‍ഗീസ് , കോന്നി ഐസിഡിഎസ് സിഡിപിഒ എസ്. സുധമണി, അസാപ് സീനിയര്‍ ലീഡ് സൗത്ത് സോണ്‍ ട്രെയിനിങ് ടീം എസ് ശ്രീജിത്ത് , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ. ലിസ എന്നിവര്‍ പങ്കെടുത്തു.

Read More

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു

  തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പാ ഹാളില്‍ ചേര്‍ന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്‍പ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ വീടുകളിലും എന്യുമറേഷന്‍ ഫോം വിതരണം ചെയ്യും. എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ് ഉറപ്പുവരുത്തണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ബി.എല്‍.ഒ…

Read More

പത്തനംതിട്ട ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍ ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്.   കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി…

Read More

കേരളപ്പിറവി ആശംസകള്‍

കേരളപ്പിറവി ദിനത്തിൽ പിറന്ന പത്തനംതിട്ട ജില്ല ഇന്ന് കേരളപ്പിറവി:2025 നവംബർ 1, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ 69 ാം ജന്മദിനം. ഈ ദിവസം കേരളപ്പിറവി എന്നാണ് അറിയപ്പെടുന്നത്. മലബാർ, കൊച്ചി, തിരുവതാംകൂർ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങൾ ഒരുമിച്ച് രൂപംകൊണ്ടതാണ് കേരളം.   1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിവ ഉണ്ട്. എന്നാൽ 1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു.1956 നു മുൻപ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗത്തിനെ മലബാർ എന്നും തിരിച്ചു.1947 ൽ ഇന്ത്യ…

Read More

കോന്നിയില്‍ സ്കൂൾ ബസ് അപകടത്തിലാക്കാൻ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു

  konnivartha.com; കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ 2 തവണ ശ്രമം നടത്തിയത് സംബന്ധിച്ചുള്ള പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു . സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഈ മാസം രണ്ടിന് ഒഴിച്ചു .പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു.25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. സംഭവം ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു എങ്കില്‍ റോഡില്‍ വലിയ അപകടം…

Read More

ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്  :സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ട വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ മന്ത്രി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പ് 2022-23 ല്‍ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. കുട്ടികളുടെ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് സ്‌കൂള്‍ ആരോഗ്യ പരിപാടി വീണ്ടും ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും.…

Read More

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.   കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്‍, റോബിന്‍ പീറ്റര്‍, സ്മിത സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ആര്‍ വര്‍ഗീസ്, പി സുജാത, സുരേഷ് ഓലത്തുണ്ടില്‍,…

Read More

ഓമല്ലൂര്‍ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത് നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റോഡ്, സ്‌കൂള്‍ , ആശുപത്രി തുടങ്ങി മേഖലയിലെല്ലാം വികസനം വന്നു. ദീര്‍ഘകാലമായുളള കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 45 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 45.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം നിര്‍മിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ…

Read More