ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ് :സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ട വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വള്ളംകുളം നാഷണല്‍ ഹൈസ്കൂളില്‍ സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ മന്ത്രി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പ് 2022-23 ല്‍ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. കുട്ടികളുടെ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് സ്കൂള്‍ ആരോഗ്യ പരിപാടി വീണ്ടും ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും.…
Read Moreഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാല്‍ അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്, റോബിന് പീറ്റര്‍, സ്മിത സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ആര് വര്‍ഗീസ്, പി സുജാത, സുരേഷ് ഓലത്തുണ്ടില്‍,…
Read Moreഓമല്ലൂര്‍ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത് നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റോഡ്, സ്കൂള്‍ , ആശുപത്രി തുടങ്ങി മേഖലയിലെല്ലാം വികസനം വന്നു. ദീര്‍ഘകാലമായുളള കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 45 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 45.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് അംബേദ്കര്‍ നഗര്‍ സാംസ്കാരിക നിലയം നിര്‍മിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ…
Read Moreആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്
സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ചുറ്റും കണ്ണോടിച്ചാല്‍ വികസനകാഴ്ച ലഭിക്കും. ജില്ലയിലെ ജറനല്‍, താലൂക്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നത നിലവാരത്തിലെത്തി. ഏറ്റവും കൂടുതല്‍ വികസനം നടന്ന കാലഘട്ടമാണ്. ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. 2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ പി ബ്ലോക്ക് നിര്‍മിക്കുന്നത്. 2022-23 വര്‍ത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒ പി ബ്ലോക്ക് നിര്‍മിക്കുക. എല്ലാ സൗകര്യവും ഒരുക്കും. ഇലന്തൂരിനുള്ള സമ്മാനമാണ് പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. നാടാകെ വികസന വഴിയിലാണ്. ആശുപത്രി, പാലം, റോഡ്, സ്കൂളുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ഓരോ കുടുംബത്തിനും…
Read Moreഎല്ലാവര്ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍
എല്ലാവര്ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസില്‍ നടന്ന അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ അളവ് മനസ്സിലാക്കാം. ഭൂരേഖ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള 62 ലക്ഷം പേര്‍ക്ക് 2000 രൂപ പെന്ഷന് നല്‍കും. പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു. അടൂര്‍ വില്ലേജിലെ തടത്തില്‍ കോളനി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്, ശ്യാമള, മനോഹരന്, പന്തളം വില്ലേജിലെ സല്‍മ, കുഞ്ഞമ്മ, നസീമ്മ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. അടൂര്‍ മുനിസിപ്പാലിറ്റി…
Read Moreപത്തനംതിട്ട ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍: മന്ത്രി കെ രാജന് :പത്തനംതിട്ട ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം തിരുവല്ല വി ജി എം ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. എല്ലാവര്ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയമിഷന് സംസ്ഥാന ചരിത്രത്തിലെ നവാനുഭവമാണ്. നാലര വര്‍ഷ കാലയളവിനുള്ളില്‍ 233947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 413000 പട്ടയം വിതരണം ചെയ്തു. അതിദരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. 2031 ല്‍ തര്‍ക്ക രഹിത ഭൂമിയുള്ള കേരളത്തെ സൃഷ്ടിക്കും. ലോകത്തിനു മാതൃകയാണ് ഡിജിറ്റല്‍ സര്‍വേ. ആദ്യഘട്ടത്തില്‍ 532 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 27…
Read Moreമലയാള ദിനം, ഭരണഭാഷാ വാരം ഉദ്ഘാടനം നവംബര്‍ ഒന്നിന്
photo thanks :Yahiya H. Pathanamthitta ജില്ലാ ഭരണ കേന്ദ്രവും പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനം, ഭരണഭാഷാ വാരം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി ജ്യോതി അധ്യക്ഷയാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ സ്വാഗതം പറയും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭാഷാ പ്രതിജ്ഞ ചൊല്ലും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ആര് രാജലക്ഷ്മി, കെ എച്ച് മുഹമ്മദ് നവാസ്, ആര് ശ്രീലത, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസ അര്‍പ്പിക്കും. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
Read Moreമൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എ.ഐ പാഠ്യപദ്ധതി അവതരിപ്പിക്കും
ഭാവി-സജ്ജമായ വിദ്യാഭ്യാസത്തിൻ്റെ അവശ്യ ഘടകങ്ങളായി നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതിയും (എ.ഐ-സി.ടി) വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ആവർത്തിച്ച് സ്ഥിരീകരിച്ചു. 2023- ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ (എൻ.സി.എഫ് എസ്.ഇ) വിശാലമായ പരിധിയിൽ, ഒരു കൂടിയാലോചനാ പ്രക്രിയയിലൂടെ അർത്ഥവത്തായതും ഉൾച്ചേർക്കുന്നതുമായ ഒരു പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമൊപ്പം സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ്, എൻ.വി.എസ് തുടങ്ങിയ സ്ഥാപനങ്ങളെ വകുപ്പ് പിന്തുണയ്ക്കുന്നു. നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതി (എ.ഐ -സി.ടി)യും പഠനം, ചിന്ത, അദ്ധ്യാപനം എന്നീ ആശയങ്ങളെ ശക്തിപ്പെടുത്തുകയും ‘പൊതുജന നന്മയ്ക്കായി എ.ഐ’ എന്ന ആശയത്തിലേക്ക് ക്രമേണ വികസിക്കുകയും ചെയ്യും. മൂന്നാം ക്ലാസ്സ് മുതൽ ആരംഭിക്കുന്ന അടിസ്ഥാന ഘട്ടം മുതൽക്ക് തന്നെ സാങ്കേതികവിദ്യ ജൈവികമായി ഉൾച്ചേർത്തിരിക്കുന്നതിനാൽ, സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് എ.ഐയുടെ ധാർമ്മിക ഉപയോഗത്തിലേക്കുള്ള ഒരു നവ നിർണായക…
Read Moreകേരളത്തിലെ 2026ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
കേരളത്തിലെ 2026ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. അവധികള്‍: ജനുവരി 02-വെള്ളി-മന്നം ജയന്തി ജനുവരി 26-തിങ്കള്‍-റിപ്ലബ്ലിക് ദിനം മാര്‍ച്ച് 20 – വെള്ളി – റമദാന് ഏപ്രില്‍ 02 – വ്യാഴം – പെസഹാ വ്യാഴം ഏപ്രില്‍ 03 – വെള്ളി – ദുഃഖ വെള്ളി ഏപ്രില്‍ 14 – ചൊവ്വ – അംബേദ്കര്‍ ജയന്തി ഏപ്രില്‍ 15 – ബുധന്‍ – വിഷു മേയ് 01 – വെള്ളി – മേയ്ദിനം മേയ് 27 – ബുധന്‍ – ബക്രീദ് ജൂണ്‍ 25 – വ്യാഴം – മുഹറം ആഗസ്റ്റ് 12 – ബുധന്‍ – കര്‍ക്കടകവാവ് ആഗസ്റ്റ്15 – ശനി…
Read Moreരാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി
സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്ക്രീനിങ്, ടിബി -ക്യാൻസർ സ്ക്രീനിങ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ 7 ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ…
Read More