സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്ക്രീനിങ്, ടിബി -ക്യാൻസർ സ്ക്രീനിങ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ 7 ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ…
Read Moreനിക്ഷേപകരെ വഞ്ചിച്ച പരാതി : ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ പിടിയിൽ
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന പരാതിയില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനികളുടെ ഉടമയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു .ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പോലീസ് പിടികൂടിയത്. രണ്ടാം പ്രതി എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്സില്‍ കെ.ടി.തോമസിനെ കണ്ടെത്തിയില്ല .ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരുന്നു .ഇയാള്‍ വിദേശത്ത് ആണ് . ആറു സ്ഥലങ്ങളില്‍ ആണ് ഗോള്‍ഡന്‍വാലി നിധി കമ്പനി എന്ന പേരില്‍ സ്ഥാപനം നടത്തി വന്നിരുന്നത് . തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, പ്രദേശങ്ങളില്‍ ആണ് സ്ഥാപനം .തിരുമല, പട്ടം, ഹരിപ്പാട് ശാഖകള്‍ പൂട്ടിയിരുന്നു . നിധി , ഫിനാന്‍സ് ,ഗ്ലോബല്‍ വെഞ്ചര്‍ ,എന്റർടൈമെന്റ് സ്ഥാപനം ഗോള്‍ഡന്‍വാലി നിധി കമ്പനിയുടെ കീഴില്‍ ഉണ്ടായിരുന്നു എന്ന് ആണ് പരസ്യത്തില്‍ കാണുന്നത് .…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 31/10/2025 )
ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന് തിരുവല്ല വിജിഎം ഹാളില്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണ ജില്ലയായി പത്തനംതിട്ട:പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 31…
Read Moreപത്തനംതിട്ട നഗരസഭ വികസന സദസ് മന്ത്രി ഉദ്ഘാടനം ചെയ്തു
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്ന വികസനം നടന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ വികസന സദസിന്റെ ഉദ്ഘാടനം അബാന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലായി. പത്തനംതിട്ട റിങ് റോഡ് സ്മാര്‍ട്ടായി. 50 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പത്തനംതിട്ട സ്റ്റേഡിയം ജനുവരിയില്‍ നാടിന് സമര്‍പ്പിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുന്നു. പുതിയ നഴ്സിംഗ് കോളജ് നിര്‍മിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം ഉണ്ടായി. പുതിയ നിരവധി ഓഫീസ് കെട്ടിടങ്ങള്‍ യഥാര്‍ത്ഥ്യമായി. ഭക്ഷ്യ സുരക്ഷാ ലാബ് ഉടന്‍ നാടിനു സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജനകീയമായ ഇടപെടലാണ് സര്‍ക്കാരിന്റേത്. സാമൂഹ്യ ക്ഷേമ പെന്ഷന് 500ല്‍ നിന്നും ആയിരം രൂപയിലേക്ക് ഉയര്‍ത്തണം എന്നതായിരുന്നു 2016 ല്‍ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാല്‍…
Read Moreഅതിദരിദ്രരില്ലാത്ത ജില്ലയായി പത്തനംതിട്ട
അതിദരിദ്രരില്ലാത്ത ജില്ലയായി പത്തനംതിട്ട :പ്രഖ്യാപനം നടത്തി മന്ത്രി വീണാ ജോര്‍ജ്; 2392 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തരാക്കി പത്തനംതിട്ടയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ലയിലെ 2392 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ജില്ലയില്‍ അതിദരിദ്രരില്ലാത്ത തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ഒഴികെ 56 തദ്ദേശസ്ഥാപനങ്ങളിലായി 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ആദ്യം കണ്ടെത്തിയത്. ഇവരില്‍ മരണപ്പെട്ടവര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍, കണക്കില്‍ ഇരട്ടിച്ചവര്‍ എന്നിങ്ങനെ 187 പേരെ ഒഴിവാക്കി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ പൊതുഘടങ്ങളെ അടിസ്ഥാനമാക്കി ഓരോ കുടുബത്തിനും ആവശ്യമായ സേവനം ഉള്‍പെടുത്തിയാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. 724 കുടുംബങ്ങള്‍ക്ക് ഭക്ഷണം, 924 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനം, 327 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, 91 കുടുംബങ്ങള്‍ക്ക് വരുമാന ഉപാധികള്‍…
Read Moreകേരള പോലീസിന്റെ ഓപ്പറേഷന് ഡി -ഹണ്ട്: 69 പേരെ അറസ്റ്റ് ചെയ്തു
കേരള പോലീസിന്റെ ഓപ്പറേഷന് ഡി -ഹണ്ട്: 69 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1408 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 69 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0376 കി.ഗ്രാം), കഞ്ചാവ് (1.947 കി.ഗ്രാം), കഞ്ചാവ് ബീഡി (51 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഒക്ടോബര്‍ 29 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…
Read Moreതിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്പോണ്ടന്റ് നിയമനം
konnivartha.com; തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്പോണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ട് വർഷമാണ് കരാർ കലാവധി. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ മേഖലയിൽ ബിരുദം/ പിജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏകീകൃത പ്രതിമാസ വേതനം 80,000- 1,25,000/- രൂപയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ https://avedan.prasarbharati.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം Senior Correspondent Contract Appointment at Doordarshan, Thiruvananthapuram Applications are invited for contract appointment to the post of Senior Correspondent at Doordarshan Kendra, Thiruvananthapuram under…
Read Moreയുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി:പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു
Children Rescued from Pawai Hostage Incident: Mumbai hostage rescue operation successfully concluded with the safe release of 17 children. The perpetrator, Rohit Arya, was fatally shot during the rescue മുംബൈ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിലാണ് രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയത് . വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു.തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്ന് ഇയാള്‍ പുറത്തു വിറ്റ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു . പോലീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ഇയാള്‍ക്ക് വെടിയേറ്റു .സാരമായി…
Read Moreഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില് ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം
konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് . ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില് ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്റെ ആത്മ രോക്ഷം തിരിച്ചറിയണം . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ…
Read Moreകെട്ടിട നിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും ഇളവുകളും നിലവിൽ വരുന്നു
നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിട നിർമ്മാണ ചട്ട ഭേദഗതികൾ നിലവിൽ വരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സുപ്രധാന ഭേദഗതികളും, ഇളവുകളും വിശദീകരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14-അംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി വിശദമായ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും തുടർന്ന് കരട് ചട്ട ഭേദഗതി തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ചട്ടങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കാമായിരുന്ന സാഹചര്യം നിലനിന്നിരുന്നത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് അറുതിയാവുകയാണ്.…
Read More