മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ക്കും 12.30 നും ഇടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിനു സമീപം മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും ( Deep Depression ) ശക്തി കുറഞ്ഞു. വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി (Depression) വീണ്ടും ശക്തി കുറയാൻ സാധ്യത. അറബിക്കടലിൽ തീവ്ര ന്യൂനമർദമായി തുടരുന്നു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5…
Read Moreഅഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreപാക് ചാരസംഘടനയായ ഐഎസ്ഐ പ്രത്യേക സെല്ലിന് രൂപം നല്കി
ബംഗ്ലാദേശിലെ ധാക്കയിലെ പാകിസ്താന് ഹൈക്കമ്മീഷന് കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . രാജ്യാന്തര വാണിജ്യബന്ധത്തിന് പുറമെ രഹസ്യാന്വേഷണം,പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ബംഗ്ലാദേശുമായുള്ള ബന്ധം പാകിസ്താന് കൂടുതല്‍ മെച്ചപ്പെടുത്തി എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ കരുതുന്നത് . പാകിസ്താന് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന് ചെയര്മാന് ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു .ഈ സംഘത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട് എന്നും ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ക്ക് ലഭിച്ച വിവരം . ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ…
Read Moreഓട അടഞ്ഞു :കോന്നിയില്‍ കിണറുകളില്‍ മലിന ജലം നിറഞ്ഞു
konnivartha.com; കോന്നി പുതിയ കെ എസ് ആര് ടി സി ബസ്സ് സ്റ്റാൻഡിന്റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ സംരക്ഷണ ഭിത്തിയുടെ സമീപം ഓട അടഞ്ഞു . മലിന ജലം സമീപ പറമ്പുകളിലും വീടുകളിലെ കിണറുകളിലും നിറഞ്ഞു . കുടിവെള്ളം മുടങ്ങിയ അവസ്ഥയില്‍ ആണ് . മയൂര്‍ വയല്‍ നികത്തി ആണ് കോന്നിയിലെ പുതിയ കെ എസ് ആര് ടി സിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തിയത് . മണ്ണ് ഇട്ടു നികത്തുന്നതിനു മുന്നേ മയൂര്‍ തോട്ടില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു . ഈ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങള്‍ അടഞ്ഞു . മലിന ജലം ഒഴുകി പോകുവാന്‍ സാധിക്കുന്നില്ല . സമീപത്തെ വീടുകളിലേക്ക് ആണ് ഇപ്പോള്‍ മലിന ജലം ഒഴുകി എത്തുന്നത് . കിണറുകളില്‍ മലിന ജലം നിറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു . …
Read Moreഇറാനിയൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
konnivartha.com; ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇരുകണ്ണുകൾക്കും ആഴത്തിൽ പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിജയകരമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്ത് എന്ജിൻ തകരാറിലായ ‘അൽ-ഒവൈസ്’ മത്സ്യബന്ധന പായ്ക്കപ്പലിലെ അഞ്ച് ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം. മത്സ്യത്തൊഴിലാളിയുടെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് ഇറാനിലെ എംആർസിസി ചാബഹാർ മുംബൈ സമുദ്ര രക്ഷാദൗത്യ ഏകോപന കേന്ദ്രത്തിന് (എംആര്‍സിസി) വിവരം നൽകിയ ഉടനെ സമീപത്തെ കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാനും ഏകോപിത സഹായം ആരംഭിക്കാനും അന്താരാഷ്ട്ര സുരക്ഷാ ശൃംഖല പ്രവർത്തനക്ഷമമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശ വിന്യാസത്തിന് ശേഷം മടങ്ങിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘സചേതി’നും കുവൈറ്റിൽ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാർഷൽ ദ്വീപ് പതാക വഹിച്ച ‘എംടി എസ്ടിഐ ഗ്രേസ്’ എണ്ണക്കപ്പലിനും അടിയന്തര സഹായ നിർദേശം നൽകി.…
Read Moreരജത ജൂബിലി നിറവിൽ കിഫ്ബി
രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം…
Read Moreതൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സൂ ഒല്ലൂർ മണ്ഡലത്തിലെ പുത്തൂരിലാണ്. 338 ഏക്കറിൽ 380 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കു കൂടിയാണിത് konnivartha.com; തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും…
Read Moreകേരളം മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ :117.5 പവൻ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക് കൈമാറി
കായിക ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി കായികമേളയിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും അടുത്ത സ്കൂൾ കായികമേള കണ്ണൂരിൽ 20,000 വിദ്യാർത്ഥികളെ ഉൾചേർത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയ്ക്കും ഇത്ര ഗംഭീരമായ രീതിയിൽ മേള സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും നന്ദി അറിയിക്കുന്നതായും ഗവർണർ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ. ഒളിമ്പിക്സ് ആണ് നമ്മുടെ ഗോൾ എന്ന് പറഞ്ഞ ഗവർണർ സംസ്ഥാന…
Read Moreഅമീബിക്ക് മസ്തിഷ്ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആർ സംയുക്ത പഠനം ആരംഭിച്ചു
അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാൻ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീൽഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. ആരോഗ്യ വുപ്പിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടർ പഠനങ്ങൾ നടത്തി വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ ഫീൽഡുതല പഠനം. അമീബിക്ക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 28/10/2025 )
മലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിക്കും. എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി…
Read More