konnivartha.com; കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട് എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു
Read Moreമലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ
konnivartha.com; പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിക്കും. എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര് രാജലക്ഷ്മി, ആര് ശ്രീലത,…
Read Moreസ്മാര്‍ട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്
കൃഷിഭവനുകളെ ആധുനികവല്‍ക്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്കുമ്പോള് കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും. കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഒരു കൃഷിഭവന് ഒരു…
Read Moreഗുരുവിന് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ജന്മനാട്ടില് ഒരുങ്ങുന്നു
ഗുരു നിത്യ ചൈതന്യയതി അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് ജന്മനാട്ടിൽ ഭൂമി വാങ്ങി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് konnivartha.com/ അരുവാപ്പുലം:ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരിൽ ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്. മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി വഴിഅരുവാപ്പുലത്തിനു ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്.7 കോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിർമിക്കുന്നതിനു വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ വച്ച് നടന്നു. അഡ്വക്കേറ്റ് കെ യു ജിനീഷ് കുമാർ എംഎൽഎ…
Read Moreകായംകുളം കോന്നി ബസ്സ് നിയന്ത്രണം വിട്ടു ഇടിച്ചു
കായംകുളം കോന്നി കല്ലേലി ബസ്സ് കോന്നി മാരൂര്പ്പാലത്തിന് സമീപം നിയന്ത്രണം വിട്ടു കൈവരികളില്‍ ഇടിച്ചു . മഴ സമയത്ത് വളവു എടുത്തു വന്ന ബസ്സ് നേരെ കൈവരികളില്‍ ഇടികുകയായിരുന്നു . ഈ സമയത്ത് കാല്‍നടയാത്രികര്‍ ഇത് വഴി ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി . കൈവരി തകര്‍ത്തു ബസ്സ് ഫുഡ് പാത്തിലേക്ക് ആണ് കയറി നിന്നത് . ബസ്സിന്റെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു .
Read Moreസര്‍വേ കപ്പല്‍ ‘ഇക്ഷക്’ കമ്മീഷന് ചെയ്യാനൊരുങ്ങി ഇന്ത്യന്‍ നാവികസേന
മൂന്നാമത്തെ വലിയ സര്‍വേ കപ്പല്‍ ‘ഇക്ഷക്’ കമ്മീഷന് ചെയ്യാനൊരുങ്ങി ഇന്ത്യന്‍ നാവികസേന konnivartha.com; ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച വലിയ സര്‍വേ കപ്പല്‍ ഇക്ഷക് 2025 നവംബര്‍ 6ന് കൊച്ചി നാവികാസ്ഥാനത്ത് കമ്മീഷന് ചെയ്യും. കപ്പലിന്റെ ഔപചാരിക സേനാപ്രവേശം അടയാളപ്പെടുത്തുന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ്. കെ. ത്രിപാഠി അധ്യക്ഷനാകും. ഈ ശ്രേണിയിലെ മൂന്നാമത്തെ കപ്പലെന്ന നിലയില്‍ ‘ഇക്ഷക്’ സേനയുടെ ഭാഗമാകുന്നത് അത്യാധുനിക സംവിധാനങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യന്‍ നാവികസേനയുടെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. തദ്ദേശീയ ഹൈഡ്രോഗ്രാഫിക് മികവിന് പുതുവഴികള്‍ തുറക്കുന്ന നേട്ടം ശേഷി വര്‍ധനയിലൂടെ സേനയുടെ സ്വയംപര്യാപ്തതയ്ക്ക് വേഗം കൂട്ടുന്നു. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ) ലിമിറ്റഡില്‍ കപ്പല്‍നിര്‍മാണ ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പല്‍ പരിശോധന സംഘത്തിന്റെയും (കൊല്‍ക്കത്ത) മേല്‍നോട്ടത്തിലാണ് 80% ത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഇക്ഷകിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജിആര്‍എസ്ഇയും…
Read Moreമോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )
‘ konnivartha.com; അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മോൻതാ’ (Montha) ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിച്ചു സ്ഥിതി ചെയ്യുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ( ഒക്ടോബർ 28-നു) രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 28-നു വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ഇത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി മറ്റൊരു തീവ്രന്യൂനമർദം (Depression) സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…
Read Moreഅരുവാപ്പുലത്ത് വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും ( 28/10/2025 )
കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com; :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലത്ത് ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Read Moreവിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും (28/10/2025 )
കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് എസ്എൻഡിപി യുപിഎസ് വി കോട്ടയം പാചകപ്പുര. വി കോട്ടയം ഗവ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് വാഴവിള ഗാന്ധി സ്മാരക റോഡ് ചെറാടി കോഴികുന്നം റോഡ് ചേറാടി നീളത്തിൽ പടി റോഡ് കണ്ണനാംകുഴി- മേൽപ്പത്തൂർ റോഡ് വട്ടാംകുഴി…
Read Moreഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് അവധി
സ്കൂൾ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് ശേഷം (28.10.2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിലെ ചാമ്പ്യന്മാരേ ഇന്ന് അറിയാം .സമാപനം വൈകിട്ട് 4 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 നാണ് ആരഭിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശേരിയും ഓവറോൾ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു.
Read More