അഞ്ചാം പനി -റുബെല്ല: നിർമാർജനത്തിനുള്ള ദേശീയ പരിപാടിക്ക് തുടക്കം കുറിച്ചു

  konnivartha.com: 2026 ഓടെ അഞ്ചാംപനി, റുബെല്ല എന്നിവ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, ലോക രോഗപ്രതിരോധ വാരത്തിന്റെ (ഏപ്രിൽ 24-30) ആദ്യ ദിനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ഇന്ന് അഞ്ചാം പനി -റുബെല്ല നിർമാർജനത്തിനുള്ള 2025-26 ലെ ദേശീയ പരിപാടിയ്ക്ക് വിർച്വലായി തുടക്കം കുറിച്ചു. സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിനായി ബഹുഭാഷാ എം-ആർ ഐഇസി മെറ്റീരിയലുകൾ (പോസ്റ്ററുകൾ, റേഡിയോ ജിംഗിളുകൾ, എംആർ നിർമാർജനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യു-വിൻ )എന്നിവ ഈ അവസരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തിറക്കി. 2025-26 ലെ എംആർ നിർമാർജനത്തിനുള്ള പ്രചാരണത്തിന് ഈ ഐഇസി വിഭവങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായും / കേന്ദ്ര ഭരണ പ്രദേശങ്ങളും ആയും പങ്കിട്ടു. “2025-26 ലെ മീസിൽസ്-റുബെല്ല നിർമാർജന യജ്ഞത്തിന് തുടക്കമാവുന്ന ഇന്ന് ഒരു സുപ്രധാന ദിനമാണെന്ന് ചടങ്ങിൽ ശ്രീ…

Read More