konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സ്കൂൾ ഹെഡ് മിസ്‌ട്രസ് എസ് എം ജമീലാ ബീവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്ലാഷ് മോബ്, റാലി,പ്രസംഗം,ഉപന്യാസ രചന മുതലായവയും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ജി സന്തോഷ്, പി ടി എ പ്രസിഡൻറ് എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. കോന്നി ഗവ. സ്കൂളിലെ ഡിജിറ്റൽ ഗെയിം മുറിയിലേക്ക് വരൂ; ലഹരിയെ കളിച്ചു തോൽപ്പിക്കാം കോന്നി. ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിൽ എന്ത് ചെയ്യുകയായിരുന്നു എന്നു ചോദിക്കാൻ വരട്ടെ. ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ ഗെയിം മുറി സന്ദർശിച്ചാൽ ഉത്തരം കിട്ടും. വീട്ടിലേക്കുള്ള വഴി അന്വേഷിക്കുന്ന…
Read More