konnivartha.com : കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സംയുക്തമായി രാജ്യാന്തരവനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ നടത്തിയ പരിപാടിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് സൈക്കോളജി വിഭാഗം മേധാവി ആൻ വർഗീസ് വിദ്യാർഥിനികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ വി.പാർവതി വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെൻട്രൽ ബ്യൂറോ ഒാഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഒാഫിസർ ജൂണി ജേക്കബ്, കേന്ദ്രീയ വിദ്യാലയ പ്രധാന അധ്യാപകൻ ജ്യോതിമോഹൻ എന്നിവർ പ്രസംഗിച്ചു പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ പരിപാടിയിൽ അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ജോട്ടില ശ്രീകുമാർ വിദ്യാർഥിനികൾക്ക് ക്ലാസെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ…
Read More