അരുവാപ്പുലത്തും കൊക്കാത്തോട്ടിലും കാട്ടുപന്നികള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു വീഴുന്നു www.konnivartha.com കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷന്റെ ഭാഗമായ അരുവാപ്പുലം പമ്പാ റബര്‍ ഫാക്ടറിയുടെ സമീപത്തെ തേക്ക് തോട്ടത്തിലും കല്ലേലി വയക്കര ,കൊക്കാത്തോട് വന മേഖലകളില്‍ ദുരൂഹ സാഹചര്യത്തില്‍ കാട്ടു പന്നികള്‍ ചത്തു വീഴുന്നു . ഏതാനും ദിവസമായി കാട്ടു പന്നികള്‍ ചാകുന്നു . ജന വാസ മേഖലയായ അരുവാപ്പുലം പമ്പാ റബര്‍ ഫാക്ടറിയ്ക്ക് സമീപത്തെ തേക്ക് തോട്ടത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി അനേകം കാട്ടു പന്നികള്‍ ചത്തു .www.konnivartha.com പുഴുവരിച്ച് കിടക്കുന്ന കാട്ടു പന്നികളില്‍ നിന്നും ദുർഗന്ധം വമിക്കുമ്പോള്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വന പാലകര്‍ എത്തിചത്ത പന്നികളെ കുഴിയെടുത്ത് മൂടുക മാത്രമാണ് ചെയ്യുന്നത് . ആഴത്തില്‍ കുഴി എടുക്കാത്തതിനാല്‍ പട്ടികള്‍ കുഴി മാന്തി പന്നിയുടെ ശരീരം തിന്നുകയാണ് . യാതൊരു…
Read More