അരുവാപ്പുലത്ത് പൊതു വഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണം ബിജെപി തടഞ്ഞു

  konnivartha.com : അരുവാപ്പുലം ഗവണ്മെന്റ് എൽ. പി സ്കൂളിലേക്കുള്ള പൊതുവഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു.ബി ജെ പി ഇവിടെ കൊടി കുത്തി . ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്റ് പ്രമോദ് കുമാർ വടക്കേടത്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസി കൊക്കാത്തോട് എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ് ഉദയകുമാർ. ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സുജീഷ് സുശീലൻ, ഹരി, സുധി തുടങ്ങിയവർ പങ്കെടുത്തു.

Read More