എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ഇടമാണ് . ഗ്രാമീണ മേഖലയില്‍ പുറം ലോകം അറിയാത്ത അനേക കാഴ്ചകള്‍ നല്കുന്ന ഹരിതാഭമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട് . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി…
Read More