ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം ദേശീയ ടെലിവിഷനിലേക്ക് തിരിച്ചെത്തുന്നു

konnivartha.com; ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ഇതിഹാസമായ മഹാഭാരതത്തിൻ്റെ എഐ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിപ്ലവകരമായൊരു പുനർസങ്കൽപ്പ പരമ്പര പ്രഖ്യാപിച്ച് കളക്ടീവ് മീഡിയ നെറ്റ്‌വർക്ക്. 2025 ഒക്ടോബർ 25-ന് വേവ്‌സ് OTTയിൽ ഈ പരമ്പരയുടെ പ്രത്യേക ഡിജിറ്റൽ പ്രീമിയർ നടക്കും. തുടർന്ന് 2025 നവംബർ 2 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിയ്ക്ക് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. വേവ്‌സ് OTT വഴി ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ പ്രേക്ഷകർക്ക് പരമ്പര ഒരേസമയം ലഭ്യമാകും. ഇന്ത്യയിലെ പൊതു പ്രക്ഷേപകരുടെ പൈതൃകത്തെയും രാജ്യവ്യാപകമായ വ്യാപ്തിയെയും അടുത്ത തലമുറയിലെ മാധ്യമ ശൃംഖലയുടെ സർഗാത്മക നവീകരണവുമായി സംയോജിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ആദ്യ സഹകരണം. നൂതന എഐ ഉപാധികൾ ഉപയോഗപ്പെടുത്തി വിശാലമായ മഹാഭാരത പ്രപഞ്ചം, അതിലെ കഥാപാത്രങ്ങൾ, യുദ്ധക്കളങ്ങൾ, വികാരങ്ങൾ, ധാർമ്മിക പ്രതിസന്ധികൾ എന്നിവയെ സിനിമയുടെ മാനദണ്ഡവും, ശ്രദ്ധേയമായ യാഥാർത്ഥ്യബോധവും ഉപയോഗിച്ചാണ് പരമ്പര പുനർനിർമ്മിക്കുന്നത്. മേക്ക് ഇൻ ഇന്ത്യയുടെയും ഡിജിറ്റൽ ഇന്ത്യയുടെയും…

Read More