konnivartha.com : ഇരവികുളം ദേശീയോദ്യാനത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും അടച്ചിടാറുണ്ട് . 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്.രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.…
Read More