കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മേയാന്‍ ഇറങ്ങുന്നത് കാട്ടുപോത്ത് കൂട്ടങ്ങള്‍

  konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ്‌ ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് . രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു .വനം വകുപ്പ് ജീവനക്കാര്‍ എത്തി മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . മുന്‍പ് ഇവിടെ രാത്രിയില്‍ മാത്രം മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ ഇന്ന് പകല്‍ ആണ് ഇറങ്ങിയത്‌ .കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനു സമീപം ആണ് കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത് . ഇതിനു സമീപം തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് . വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍കോളേജ് പരിസരം…

Read More