നാവികദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം തീരത്ത് ഇന്ത്യൻ നാവികസേനയുടെ ഉജ്വലമായ പ്രവർത്തനാഭ്യാസപ്രദർശനം. 2025 ഡിസംബർ മൂന്നിനു നടന്ന ശ്രദ്ധേയമായ പ്രകടനം, നാവികസേനയുടെ കരുത്തും പോരാട്ടവീര്യവും സാങ്കേതിക പുരോഗതിയും എടുത്തുകാട്ടി. ആഘോഷപരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി രാഷ്ട്രപതിയെ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പരിപാടിക്കു സാക്ഷ്യംവഹിച്ചു. നാവികസേനയുടെ ഇരുപതിലധികം കപ്പലുകളും അന്തർവാഹിനികളും പ്രകടനത്തിൽ പങ്കെടുത്തു. തദ്ദേശീയ വിമാനവാഹിനിക്കപ്പൽ INS വിക്രാന്തും നാവികസേനയുടെ യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി. സമുദ്രത്തിൽ വേഗത്തിലും ശക്തമായും പ്രതികരിക്കാനുള്ള നാവികസേനയുടെ കഴിവു പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പരിപാടികൾ, നാവിക ഉദ്യോഗസ്ഥരുടെ അതിവേഗ കണ്ടിന്യൂറ്റി…
Read More