കലഞ്ഞൂരില്‍ ലോട്ടറി വില്പനക്കാരിയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ

  konnivartha.com :/പത്തനംതിട്ട : ലോട്ടറി നൽകിയില്ലെന്ന കാരണത്താൽ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുമ്പിക്കൽ മുത്തിക്കോണം വടക്കേക്കര പുത്തൻ വീട്ടിൽ അബ്ദുൽ ഖാദർ റാവുത്തരുടെ മകൻ റഹിം (60) ആണ് ഇന്ന് വൈകിട്ട് പിടിയിലായത്.ശനി രാവിലെ 7.30 ന് കലഞ്ഞൂരിൽ നിന്നും ഇളമണ്ണൂരേക്ക് പോകുന്ന റോഡിലാണ് സംഭവം. ഷാജി എന്നയാളുടെ വാച്ചുകടയ്ക്ക് സമീപം ലോട്ടറി വില്പന നടത്തിക്കൊണ്ടിരുന്ന പാതിരിക്കൽ നിഷാദ് മൻസിലിൽ അബ്ദുൽ കരീം റാവുത്തരുടെ ഭാര്യ സുഹ്‌റ ബീവി (62) യ്ക്ക് നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്. അസഭ്യം വിളിച്ചുകൊണ്ട് സ്വാധീനമില്ലാത്ത ഇടതുകയ്യിൽ കയറിപ്പിടിച്ച് വലിച്ച ഇയാൾ,കയ്യിൽ തൂക്കിയിട്ടിരുന്ന കുട വലിച്ചെടുത്തു തറയിലടിച്ച് നശിപ്പിക്കുകയും ചെയ്തു.തടസ്സം പിടിക്കാനെത്തിയ ഷാജിയെ അസഭ്യം വിളിച്ചുകൊണ്ടു തള്ളി താഴെയിടുകയും ചെയ്തു. സ്ത്രീയുടെ പരാതിയിൽ, അപമാനിച്ചതിനും ചീത്ത വിളിച്ചതിനും കയ്യേറ്റം ചെയ്തതിനും…

Read More