അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്

ആഘോഷങ്ങൾക്ക് ഇടയിൽ നടന്നു മണ്മറഞ്ഞു പോയ ഒരാൾ: സ്തുതി പാടകർ ഇല്ലാത്തത് കൊണ്ട് അറിയപ്പെടാതെപോയ ജീവിതം അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന് KONNI VARTHA.COM : അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്. കവി, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു.1996 ഡിസംബർ രണ്ടാം തീയതി തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.കോന്നിയൂർ ഭാസിനെ ഓർക്കുമ്പോഴൊക്കെ മനസ്സിലൊരു വിങ്ങലാണ്. ഹൃദയത്തിലൊരു കണ്ണീർക്കടൽ ഒളിപ്പിച്ചു വച്ചിരുന്ന പാട്ടെഴുത്തുകാരൻ. എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിട്ടും ഒരംഗീകാരവും ലഭിക്കാതെ നമ്മോട് യാത്ര പറഞ്ഞു പോയ ഗാനരചയിതാവ്. ശേഷം കാഴ്ചയിൽ എന്ന സിനിമയിലെ മോഹംകൊണ്ടു ഞാൻ എന്ന ഒറ്റ ഗാനം മാത്രം മതി അദ്ദേഹത്തിലെ കാവ്യഭാവനയെ തിരിച്ചറിയാൻ. പാട്ടെഴുതാൻ അദ്ദേഹത്തിന് മലയാളസിനിമ അവസരംകൊടുത്തപ്പോഴൊക്കെ…

Read More