കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )

അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയാണ് ഇന്ത്യയുടെ ഭാവി. സാങ്കേതികവിദ്യ കൂടുതൽ മികച്ച രീതിയിൽ ഉൾക്കൊള്ളാനും കാലാനുസൃതമായ പരിവർത്തനത്തിലൂടെ സാങ്കേതികവിദ്യയെ പുനർ നിർവചിക്കാനും ഇതിലൂടെ സാധിക്കും. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/04/2023)

  അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു ന്യൂഡൽഹി : 14 ഏപ്രിൽ 2023 അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത ‘അസം കോപ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/04/2023)

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 686 ഡോസുകൾ നൽകി രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ  20,219 ആണ് സജീവ കേസുകൾ 0.05% ആണ്. രോഗമുക്തി  നിരക്ക് നിലവിൽ 98.76%  ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,800 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,75,135  ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 3,641   പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് പ്രതിദിന രോഗ സ്ഥിരീകരണ  നിരക്ക് ((6.12%) പ്രതിവാര  സ്ഥിരീകരണ നിരക്ക് (2.45%) ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.18 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,43,364 പരിശോധനകൾ നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/03/2023 )

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മാർച്ച് 26 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ   മനസ്സ് പറയുന്നത് – ഭാഗം 99   എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മന്‍ കീ ബാത്തി’ലേയ്ക്ക് ഒരിക്കല്‍ക്കൂടി നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് ഈ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മനസ്സിലും മസ്തിഷക്കത്തിലും എത്രയെത്ര ഭാവനകളാണ് പൊന്തിവരുന്നത്.  ‘മന്‍ കി ബാത്തി’ലൂടെ നിങ്ങളും ഞാനുമായുള്ള ബന്ധം 99-ാം പടവിലെത്തിനില്ക്കുകയാണ്. 99-ന്റെ കറക്കം വളരെ കഠിനമാണെന്നു സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്. ക്രിക്കറ്റിലും നെര്‍വസ് നയന്റീസ് വളരെ ദുഷ്‌ക്കരമായ സന്ധിയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, ഭാരതത്തിലെ ജനങ്ങളുടെ ‘മന്‍ കി ബാത്തി’ലാകട്ടെ, അതിന്റെ പ്രചോദനം മറ്റൊരുവിധത്തിലാണ്. ‘മന്‍ കി ബാത്തി’ന്റെ നൂറാം എപ്പിസോഡിനെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ വളരെ ഉത്സാഹത്തിലാണെന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്ക് ധാരാളം സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു, ഫോണ്‍കാള്‍കളും…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/03/2023)

കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു  ന്യൂഡൽഹി : മാര്‍ച്ച് 25, 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ  മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും – തികച്ചും സൗജന്യമായി – എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം എം വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബല്ലാപ്പൂരെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സമാധിയിൽ ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനും അവസരം ലഭിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പുണ്യഭൂമിക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും പൊതുജനങ്ങൾക്കും വേണ്ടി…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/03/2023)

ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും. പ്രദർശനത്തിനും ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമായി സജ്ജീകരിച്ച പ്രത്യേക പവലിയൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും സന്ദർശിക്കുകയും ചെയ്തു. സ്മരണികാസ്റ്റാമ്പും സ്മാരകനാണയവും അദ്ദേഹം പുറത്തിറക്കി. തുടർന്ന്, ഇന്ത്യൻ ചെറുധാന്യ (ശ്രീ അന്ന) സ്റ്റാർട്ടപ്പുകളുടെ സംഗ്രഹവും ചെറുധാന്യ (ശ്രീ അന്ന) നിലവാരത്തെക്കുറ‌ിച്ചുള്ള പുസ്തകവും പ്രധാനമന്ത്രി ഡിജിറ്റലായി…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ (09/03/2023)

അഹമ്മദാബാദിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സാക്ഷികളായി ന്യൂഡൽഹി : 09 മാര്‍ച്ച്, 2023 ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാമത് ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ ആന്റണി അൽബനീസും സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “ക്രിക്കറ്റ്, ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഒരു പൊതു അഭിനിവേശം! ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ഭാഗങ്ങൾ വീക്ഷിക്കാൻ എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം അഹമ്മദാബാദിൽ എത്തിയതിൽ സന്തോഷമുണ്ട്. ഇതൊരു ആവേശകരമായ കളിയാ യിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്!” അഹമ്മദാബാദിൽ നിന്നുള്ള ടെസ്റ്റ് മത്സരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : “അഹമ്മദാബാദിൽ നിന്നുള്ള ചില കാഴ്ചകൾ. ഇത് മുഴുവൻ ക്രിക്കറ്റാണ്! ”…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/03/2023)

വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ന്യൂഡൽഹി മാര്‍ച്ച് 08, 2023 അസമിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ  ശ്രീ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു: “ശ്രീ ഇൻഡിബോർ ദ്യൂരി ജിയുടെ വേർപാടിൽ വേദനിക്കുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും   ആരാധകരെയും  അനുശോചനം അറിയിക്കുന്നു. ഓം ശാന്തി: പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയിൽ താൻ ചിലവിട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു ന്യൂഡൽഹി മാര്‍ച്ച് 08, 2023 മേഘാലയയിലും നാഗാലാൻഡിലും പുതിയ ഗവണ്മെന്റ്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ തൻ ചിലവഴിച്ച  ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ത്രിപുരയിൽ പുതിയ ഗവണ്മെന്റിന്റെ  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/03/2023)

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തു  ന്യൂഡൽഹി: 07 മാർച്ച് 2023 ‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ പത്താമത്തേതാണിത്. പങ്കാളികളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ വെബിനാറുകളിലൂടെ ബജറ്റ് നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കൂട്ടായ ഉടമസ്ഥതയ്ക്കും തുല്യ പങ്കാളിത്തത്തിനും ഗവണ്മെന്റ് വഴിയൊരുക്കുകയാണെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക, ധനനയത്തിന്റെ പരിണിതഫലങ്ങൾക്കു ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/03/2023 )

ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു “ഞങ്ങൾ ലോകത്തിനു മുന്നിൽ ‘ഏക ഭൂമി, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാടു മുന്നോട്ടുവച്ചിട്ടുണ്ട്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കുമുള്ള സമഗ്ര ആരോഗ്യപരിരക്ഷ ഇതിൽ ഉൾപ്പെടുന്നു” “വൈദ്യചികിത്സ താങ്ങാവുന്നതാക്കി മാറ്റുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ഏറ്റവും വലിയ മുൻ‌ഗണന” “ആയുഷ്മാൻ ഭാരത്, ജൻ ഔഷധി പദ്ധതികൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരുലക്ഷം കോടിയിലധികം രോഗികൾക്കു തുണയായി” “പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം പുതിയ ആശുപത്രികൾ സൃഷ്ടിക്കുക മാത്രമല്ല, പുതിയതും സമ്പൂർണവുമായ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു” “ആരോഗ്യസംരക്ഷണത്തിൽ സാങ്കേതിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സംരംഭകർക്കു മികച്ച അവസരമാണ്. ഇതു സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഉത്തേജനമേകും” “ഇന്ന് ഔഷധമേഖലയുടെ വിപണിവലിപ്പം 4 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയും അക്കാദമികമേഖലയും തമ്മിലുള്ള ശരിയായ ഏകോപനത്തിലൂടെ…

Read More