കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

  konnivartha.com: സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്. വരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ ആണ് 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് .ഇതിനെല്ലാം അധ്യക്ഷൻമാര്‍ ഉണ്ടാകും . കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തോടെയാണ് ആണ് ബി ജെ പി കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ദൈനംദിനം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവ കൃത്യമായി ചര്‍ച്ച ചെയ്തു പാളിച്ചകള്‍ തിരുത്തിയാണ് മുന്നേറുന്നത് . കൃത്യമായ…

Read More