കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് “ഇളക്കമില്ല”

  konnivartha.com: കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല . കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ ചത്ത്‌ പോയി .ഇതിനു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് തെരുവ് നായ ചാകാന്‍ കാരണം പേ വിഷം ആണെന്ന് കണ്ടെത്തിയത് . ഈ നായ എത്ര തെരുവ് നായ്ക്കളില്‍ രോഗം പടര്‍ത്തി എന്ന് അറിയില്ല .വരും ദിവസങ്ങളില്‍ നായ്ക്കള്‍ക്ക് കൂട്ടത്തോടെ പേ ഇളകിയാല്‍ അത് ഗുരുതര വിഷയമായി മാറും . കോന്നിയില്‍ തെരുവ്…

Read More