കോന്നിയൂരിന്‍റെ സ്വന്തം ഗോപിച്ചേട്ടന്‍

  konnivartha.com; ഡോ .ഗോപിനാഥപിള്ള . പൊയ്കയില്‍ ചൈനാമുക്ക് കോന്നി .ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ ഇന്നത്തെ യുവതയ്ക്ക് അറിയില്ല . കോന്നിയൂര്‍ എന്ന തനി ഗ്രാമത്തിന്‍റെ നെറുകയില്‍ ചാര്‍ത്തിയ തൊടുകുറിയായിരുന്നു ഡോ ഗോപിനാഥ പിള്ള എന്ന പേര് . കൊല്ലത്ത് നിന്നും കോന്നിയില്‍ പറിച്ചു നട്ട നന്മ മരം .അതായിരുന്നു അന്തരിച്ച ഡോ ഗോപിനാഥപിള്ള . കോന്നിയുടെ പ്രിയങ്കരനായ കുടുംബ ഡോക്ടർ ആതുര സേവന രംഗത്തെ കോന്നിയുടെ താരകം ഡോ. ഗോപിനാഥപിള്ള വിടവാങ്ങി. പതിറ്റാണ്ടുകളായി തലമുറകളുടെ പ്രിയ ഡോക്ടറായി നിറഞ്ഞുനിന്ന് സ്വതസിദ്ധമായ ശൈലിയിൽ മൃദുവായ കരസ്പർശത്താൽ രോഗശമനത്തിലേക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയിരുന്ന അത്ഭുത സിദ്ധി ലഭിച്ചിരുന്ന ഭിഷഗ്വരനായിരുന്നു അദ്ദേഹം. ഉടമസ്ഥതയിലുണ്ടായിരുന്ന പീപ്പിൾസ് ആശുപത്രിയിലേക്ക് എത്തുന്ന പ്രിയപ്പെട്ടവരെ ചെറു പുഞ്ചിരിയാൽ നെറ്റിതടത്തിൽ കൈവെള്ളകൊണ്ട് തൊടുമ്പോൾ തന്നെ കടുത്ത പനിയുമായി എത്തുന്നയാൾ സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരികെ പോന്നിരുന്ന കാലം ഇപ്പോള്‍…

Read More