konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന് എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന് എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട് മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു…
Read More