കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . ഡിസംബര്‍ 27 ന് വൈകിട്ട് കോന്നി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നൃത്ത അധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
Read Moreടാഗ്: കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 )
കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 )
കോന്നി ഫെസ്റ്റ് നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വ്യാപാര- വിജ്ഞാന-പുഷ്പോത്സവ കലാമേള കോന്നി കൾച്ചറൽ ഫോറം കോന്നി ഫെസ്റ്റ് എന്ന പേരിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുവാൻ തുടങ്ങിയിട്ട് 10 വർഷം തികയുന്നു.2025 ജനുവരി ഒന്നു വരെയാണ് ഇത്തവണത്തെ ഫെസ്റ്റ് നടക്കുന്നത്.നൂറിൽപരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിവിധ വിനോദങ്ങൾ, ഫുഡ് കോർട്ട് വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നു . കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 ) വൈകിട്ട് 5.30 :നാട്യാഞ്ജലി 7 ന് കൈകൊട്ടിക്കളി 8 ന് രാജേഷ് ചേര്‍ത്തല &ടീം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍
Read More