കോന്നി മെഡിക്കല്‍ കോളജ്: എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

konnivartha.com :കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കുന്നതിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. ഓ പി കൗണ്ടറിലെ തിരക്കു നിയന്ത്രിക്കുന്നതിനായി ഈ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കുകയും രോഗികൾക്ക് വിശ്രമിക്കുന്നതിനായി ഇവിടെ കൂടുതൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 20 കിടക്കകളുള്ള ഐസിയു 7 വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ലക്ഷ്യ നിലവാരത്തിൽ മൂന്നു കോടി രൂപ ചിലവഴിച്ച് ഗൈനക്കോളജി വിഭാഗവും…

Read More

കോന്നി മെഡിക്കല്‍ കോളജ് :കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.

Read More

കോന്നി മെഡിക്കല്‍ കോളജ് :ജൂനിയര്‍ റസിഡന്റുമാര്‍(11 ഒഴിവ് )

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ വിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ :0468 2344803.

Read More

കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

  konnivartha.com: കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിവ ക്രമീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ…

Read More

കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1)

  konnivartha.com: കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. 2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കൊളജില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ അനുവദിച്ച് 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും…

Read More

കോന്നി മെഡിക്കല്‍ കോളജ്: വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്

  konnivartha.com: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍ , റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയിട്ടുള്ള ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 35 വയസ്.

Read More

കോന്നി മെഡിക്കല്‍ കോളജ് :കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി കോന്നി, പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂണ്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ലഭിക്കണം. ക്വട്ടേഷന്‍ കവറിന് മുകളില്‍ കോന്നി മെഡിക്കല്‍ കോളജ് ക്യാന്റീന്‍ നടത്തുന്നതിനു വേണ്ടിയുള്ള ക്വട്ടേഷന്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. വിശദമായ ക്വട്ടേഷന്‍ നോട്ടീസ് കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട കളക്ടറേറ്റ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, അരുവാപ്പുലം പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2344802.

Read More

കോന്നി മെഡിക്കല്‍ കോളജ് :ഗേള്‍സ് ഹോസ്റ്റലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു

കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലം : മന്ത്രി വീണാ ജോര്‍ജ്   കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ ദിനങ്ങള്‍കൊണ്ട് വാര്‍ത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്. ഒരു പുതിയ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിയില്‍ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയാണെന്ന എന്‍.എച്ച്.സി യുടെ രേഖപ്പെടുത്തല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ…

Read More

കോന്നി മെഡിക്കല്‍ കോളജ് : മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

 konnivartha.com: കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ ബാക്കിഘട്ട നിര്‍മാണങ്ങള്‍ വേഗത്തിലാക്കണം. നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഓഡിറ്റോറിയം, പ്രിന്‍സിപ്പല്‍ ഓഫീസ്, ലോണ്‍ട്രി ബിള്‍ഡിംഗ്, റോഡ് എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ കാമ്പസില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം. ലാന്റ്സ്‌കേപ്പിംഗ് പൂര്‍ത്തിയാക്കണം. വൈദ്യുതി ഉപയോഗത്തിനായി സോളാര്‍ പാനല്‍ സ്ഥാപിക്കണം. മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തണം. മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കണം. ഫര്‍ണിച്ചറുകളും മറ്റ് സാമഗ്രികളും സമയബന്ധിതമായി ലഭ്യമാക്കണം. ഐസുയുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം. മെഡിക്കല്‍ കോളജിനെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. രണ്ട്…

Read More

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും

  കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും.ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. konnivartha.com : മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് കാല്‍ലക്ഷം പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി. ഇതിനാവശ്യമായ വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുന്നു.   ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കാല്‍ലക്ഷം പേര്‍ക്ക് പങ്കെടുക്കാനുള്ള പന്തലാണ് തയാറാക്കുന്നത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജിന്റെയും, പന്തലിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ഒരുക്കുമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.   സ്റ്റേജ് നിര്‍മിക്കാനുള്ള…

Read More