konnivartha.com : രണ്ട് വർഷങ്ങളായി നിർത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും. സിപിഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി പത്തനംതിട്ട ഡിറ്റിഓ ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിടിഓയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ട ധർണ്ണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉത്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ നിന്നും തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് പ്രദേശത്തേക്ക് ഉണ്ടായിരുന്ന കെഎസ്ആർറ്റിസി ബസ് സർവീസുകൾ നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടിരുന്നു. 2020 മാർച്ചിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സർവീസുകൾ നിർത്തലാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനജീവിതം സാധരണ നിലയിലായിട്ടും ബസ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചില്ല. കരിമാൻതോട്ടിലേക്ക് രാവിലെ വന്നു പോകുന്ന തിരുവന്തപുരം ഫാസ്റ്റ് പാസഞ്ചർ…
Read More