പത്തനംതിട്ട കെ.കെ. നായർ ജില്ല സ്റ്റേഡിയം നാഥനില്ലാ കളരി : സലിം പി. ചാക്കോ

  പത്തനംതിട്ട : സ്റ്റേഡിയങ്ങൾ കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു എന്ന സംസ്ഥാന സർക്കാർ നിയമം നിലനിൽക്കെയാണ് സംസ്ഥാന സർക്കാരിൻ്റെ വാർഷിക പരിപാടികൾക്കായി പത്തനംതിട്ടകെ.കെ. നായർ ജില്ല സ്റ്റേഡിയം ഉപയോഗിക്കുന്നതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് സലിം പി. ചാക്കോ ആരോപിച്ചു. പത്തനംതിട്ട നഗരസഭ, ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് ഈ വിവരം അറിവുള്ളതാണ്.ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് ഇരുകൂട്ടരുംസ്വീകരിച്ചിരിക്കുന്നത് . ഈ തീരുമാനം മറച്ച് വെച്ചാണ് അനുവാദം നൽകിയിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നു. കോറോണ വന്നതുമുലം കായികരംഗം കഴിഞ്ഞ മൂന്ന് വർഷമായി സജീവമല്ല. ഇപ്പോൾ കോറോണയുടെ ശമനം മൂലം ഈ അവധികാലം കായികരംഗം സജീവമാകേണ്ട സമയത്താണ് ജില്ല സ്റ്റേഡിയത്തിൻ്റെ ഈ ദുർഗതി. സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങൾക്ക് അവധിക്കാല പരീശിലനങ്ങൾ നടക്കേണ്ട സമയത്താണ് സ്റ്റേഡിയം മുഴുവനായി സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങൾക്കായി വിട്ട് കൊടുത്തിരിക്കുന്നത്.…

Read More